‘മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം’: കെ സുധാകരന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയന്‍ ഒരു ഭീകര ജീവിയാണെന്നും ഈ മുഖ്യമന്ത്രിയെ വച്ച് ഒരുദിവസം പോലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കെപിസിസി നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സുധാകരന്‍ പറഞ്ഞു. Also Read; മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആര്‍വൈജെഡി ‘മാഫിയകളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കണം. എട്ട് വര്‍ഷത്തിനിടെ കേരളത്തില്‍ 1,35,000 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതാണ് പിണറായി ഭരണത്തിന്റെ നേട്ടം. […]