February 17, 2026

മാസപ്പടി വിവാദം ; എട്ട് സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദത്തില്‍ സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ് അയച്ച് എസ്എഫ്‌ഐഒ. സിഎംആര്‍എല്ലിന്റെ എട്ട് ഉദ്യോഗസ്ഥര്‍ക്കാണ് സമന്‍സ് അയച്ചത്. ഈ മാസം 28 നും 29 നും ചെന്നൈയിലെ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം; കടുത്ത നടപടിയുമായി ഗവര്‍ണര്‍ സിഎംആര്‍എല്ലിന് വഴിവിട്ട സഹായം നല്‍കാന്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചിരുന്നു. പിന്നാലെ വിഷയം വിവാദത്തിന് […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് വി.ഡി സതീശന്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി കോണ്‍ക്ലേവ് നടത്തിയാല്‍ തടയുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇരകളെയും വേട്ടക്കാരെയും ഒരുമിച്ചിരുത്തിയുള്ള കോണ്‍ക്ലേവ് തെറ്റാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലരവര്‍ഷം മറച്ചുവെച്ച മുഖ്യമന്ത്രി ചെയ്തത് കുറ്റകരമായ കാര്യമാണ്. ഗുരുതരമായ കുറ്റം സര്‍ക്കാര്‍ ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. പ്രതിപക്ഷം ഉയര്‍ത്തിയ അതേ കാര്യങ്ങള്‍ ഡബ്ല്യുസിസിയും ഉയര്‍ത്തി. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ‘കോണ്‍ക്ലേവ് സ്ത്രീത്വത്തിന് എതിരായ നടപടിയാണ്. […]

‘വാതിലില്‍ മുട്ടുന്ന വിദ്വാന്‍മാരെ ജനമറിയട്ടെ, സ്‌ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെ’ : കെ മുരളീധരന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. റിപ്പോര്‍ട്ടില്‍ വേണ്ടത് ചര്‍ച്ചയല്ല മറിച്ച് ആക്ഷനാണ് വേണ്ടതെന്നാണ് മുരളീധരന്‍ പറഞ്ഞത്. അതേസമയം നാലര വര്‍ഷം റിപ്പോര്‍ട്ട് പുറത്തുവിടാത്തതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.മന്ത്രി സജി ചെറിയാന്റേത് മുടന്തന്‍ ന്യായമാണെന്ന് പറഞ്ഞ മുരളീധരന്‍ ഇരകള്‍ക്ക് കോടതിയുടെ സംരക്ഷണമുള്ളതിനാല്‍ പോലീസിന് കേസെടുക്കാമെന്നും പറഞ്ഞു. വാതിലില്‍ മുട്ടുന്ന വിദ്വാന്‍മാരെ ജനമറിയട്ടെയെന്നും സ്‌ക്രീനില്‍ തിളങ്ങുന്നവരുടെ യഥാര്‍ത്ഥ മുഖം ജനം മനസ്സിലാക്കട്ടെയെന്നും. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസെടുത്തതിനാല്‍ നടിയുടെ അവസരം […]

ഇന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടില്ല

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ലെന്ന് സാംസ്‌കാരിക വകുപ്പ് അറിയിച്ചു. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. രഞ്ജിനിയുടെ ഹര്‍ജിയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് രാവിലെ 11 മണിക്ക് പുറത്തുവിടും എന്നായിരുന്നു സംസ്‌കാരിക വകുപ്പ് ഔദ്യോഗികമായി അറിയിച്ചിരുന്നത്. 300 പേജുള്ള റിപ്പോര്‍ട്ടിലെ വ്യക്തിഗത വിവരങ്ങള്‍ ഒഴിവാക്കി 233 പേജ് […]

വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് കേരളവും ; സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി

തിരുവനന്തപുരം: രാജ്യം 78ാം സ്വാതന്ത്ര്യദിനത്തിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍ സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചത്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ടില്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സ്വാതന്ത്ര്യദിനാഘോഷം നടന്നു. മന്ത്രി വീണാ ജോര്‍ജ്ജ് പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ആലപ്പുഴയില്‍ മന്ത്രി സജി ചെറിയാന്‍ ദേശീയ പതാക ഉയര്‍ത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു പതാക ഉയര്‍ത്തി. Also Read ; രാജ്യം […]

കേരളത്തിന് വേണ്ടതെല്ലാം ചെയ്യും , കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്ന എല്ലാ സഹായവും നല്‍കും : പ്രധാനമന്ത്രി നരേന്ദ്രമോദി

കല്‍പ്പറ്റ: വയനാട്ടിലെ ദുരിതബാധിത മേഖലയില്‍ സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി കേരളത്തിന് വേണ്ട എല്ലാ സഹായവും ചെയ്യുമെന്ന് വാഗ്ദാനം ചെയ്തു.ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുകയെന്നും കേന്ദ്രത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യുമെന്നും മോദി പറഞ്ഞു. വയനാട്ടില്‍ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷമാണ് പ്രധാന മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. Also Read; കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ 9 പേര്‍ പിടിയില്‍ ദുരന്തത്തില്‍ നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകളാണ് തകര്‍ന്നത്. ദുരന്തബാധിതരെ നേരില്‍ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക […]

പ്രധാനമന്ത്രി ഇന്ന് വയനാട്ടിലെത്തും ; ദുരന്തബാധിത മേഖല സന്ദര്‍ശിക്കും, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഒപ്പമുണ്ടാകും

കല്‍പ്പറ്റ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വയനാട്ടിലെത്തും. ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. രാവിലെ 11.05 ന്് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് അവിടെ നിന്നും വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ വയനാട്ടിലെ ദുരന്ത ബാധിത മേഖലയിലേക്ക് പോകും എന്നാണ് വിവരം. കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടാവും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മോദിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായാഭ്യര്‍ത്ഥന; പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പോലീസ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബര്‍ ക്രൈം പോലീസ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45, ദുരന്തനിവാരണ നിയമത്തിലെ 51 എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ‘കോയിക്കോടന്‍സ് 2.0’ എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ […]

3 വര്‍ഷത്തിനുളളില്‍ പൂട്ടിയത് ഇരുനൂറോളം റേഷന്‍ കടകള്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് ഇരുനൂറോളം റേഷന്‍ ലൈസന്‍സികള്‍ സ്വയം സേവനം അവസാനിപ്പിച്ചു. Also Read;ലക്ഷ്യം 2047 ലെ ‘വികസിത് ഭാരത്’ ; മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച എറണാകുളം ജില്ലയില്‍ മാത്രം 36 റഷന്‍ ലൈസന്‍സികള്‍ സേവനം അവസാനിപ്പിച്ചു. തൃശൂര്‍ 26, പത്തനംതിട്ട 24, തിരുവനന്തപുരം 22, ആലപ്പുഴ 20, കോട്ടയം 16 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. ഒരു വ്യാപാരി പോലും സേവനം നിര്‍ത്താത്ത ജില്ല കണ്ണൂര്‍ […]

മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി 63 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍

പാലക്കാട്: മുഖ്യമന്ത്രിയുടെയും പൊതുമരാമത്തു മന്ത്രിയുടെയും പേരില്‍ വ്യാജ രേഖയുണ്ടാക്കി തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. കുലുക്കല്ലൂര്‍ സ്വദേശി ആനന്ദിനെ (39) ആണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ വീട്ടില്‍ നിന്ന് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങള്‍ പൊലീസ് കണ്ടെടുത്തു. മുതുതല സ്വദേശിയായ കിഷോറില്‍ നിന്ന് കച്ചവട ആവശ്യത്തിനെന്ന് പറഞ്ഞ് പല തവണയായി ഇയാള്‍ 63 ലക്ഷം രൂപ വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്ന് തനിക്ക് 64 കോടി […]