പിഎസ്‌സി കോഴ വിവാദം നിയസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം പൂര്‍ണമായി തള്ളാതെ മുഖ്യമന്ത്രി, സംഭവത്തില്‍ അന്വേഷണം നടത്തും
തിരുവനന്തപുരം: പിഎസ്‌സി കോഴ വിവാദം സഭയില്‍ ഉന്നയിച്ച മുസ്ലീം ലീഗ് എംഎല്‍എ എന്‍.ഷംസുദ്ദീന്റെ ചോദ്യത്തിന് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രി മുഹമ്മദ് റിയാസ് വഴി പിഎസ്സി അംഗത്വം ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോഴിക്കോട് നഗരത്തിലെ യുവജന നേതാവും സിപിഐഎം ഏരിയാ സെന്റര്‍ അംഗവുമായ നേതാവ് ഒരു ഡോക്ടറുടെ പകലില്‍ നിന്നും 60 ലക്ഷം വാങ്ങിയെന്ന ആരോപണം ചൂണ്ടി കാണിച്ചായിരുന്നു ചോദ്യം ഉന്നയിച്ചത്. ഈ ആരോപണത്തെ അപ്പാടെ തള്ളിക്കളയാതെയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. Also Read […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































