ഇ പി , ജാവ്ദേക്കര്‍ കൂടിക്കാഴ്ച പിണറായി വിജയന് അറിയാതെ നടക്കില്ല : കെ സി വേണുഗോപാല്‍
ആലപ്പുഴ: ഇ പി ജയരാജനും പ്രകാശ് ജാവ്ദേക്കറുമായുളള കൂടികാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് അറിയാതെ നടക്കില്ലെന്ന് കെ സി വേണുഗോപാല്‍. ജയരാജന്റെ കൂട്ടുകെട്ടിനെയാണ് മുഖ്യമന്ത്രി തള്ളിപ്പറഞ്ഞത് എന്നാല്‍ പ്രകാശ് ജാവ്ദേക്കറെ കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലെന്നും കെ സി പറഞ്ഞു. കേന്ദ്ര ഏജന്‍സികളെ ഭയക്കുന്ന മുഖ്യമന്ത്രി ബിജെപിയുമായി രഹസ്യ ധാരണക്ക് ശ്രമിക്കുകയാണെന്നും അത് പുറത്തായപ്പോളഅ# ജയരാജനെ ബലിയാടാക്കിയാതാണെന്നും കെ സി പറഞ്ഞു. ഇതില്‍ നിന്ന് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഒഴിഞ്ഞു മാറാന്‍ ആവില്ലെന്നും. ഇരുകൂട്ടരും ഇതില്‍ മറുപടി പറയണമെന്നും […]