മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് തടസമുണ്ടാക്കിയെന്ന് ആരോപണം; കസ്റ്റഡിയിലെടുത്ത ഭിന്നശേഷി വിദ്യാർത്ഥികളെ വിട്ടയച്ചു

കൊല്ലം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മാർഗ്ഗതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെ വിട്ടയച്ചു. തിരുവനന്തപുരത്ത് നിന്ന് അധ്യാപകൻ എത്തിയ ശേഷമാണ് ഇവരെ വിട്ടയച്ചത്. അഞ്ച് മണിക്കൂർ ഇവരെ ചടയമംഗലം പൊലീസ് കസ്റ്റഡിയിൽ വച്ചു. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണിവർ. വാഹനവ്യൂഹം ഹോൺ മുഴക്കിയിട്ടും വഴിമാറാത്തതിനെ തുടർന്നാണ് കേൾവി ശക്തിയും സംസാര ശേഷിയും ഇല്ലാത്ത അഞ്ചു വിദ്യാർത്ഥികളെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിലേക്ക് വിനോദ സഞ്ചാരത്തിനായി എത്തിയതായാണെന്നാണ് പ്രാഥമിക വിവരം. ശക്തമായ മഴയെ തുടർന്ന് ഒന്നും കാണാൻ സാധിച്ചില്ലെന്നാണ് വിദ്യാർത്ഥികൾ […]

34 തവണ മാറ്റിവെച്ച ലാവ്‌ലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പ്രതി ചേര്‍ക്കപ്പെട്ട എസ് എന്‍ സി ലാവ്‌ലിന്‍ കേസില്‍ ഇന്ന് വീണ്ടും വാദം കേള്‍ക്കും. സുപ്രീം കോടതിയുടെ പരിഗണനയിലാണ് കേസ് നിലവില്‍ ഉള്ളത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത, ജസ്റ്റിസ് ഉജ്ജല്‍ ഭുവിയാന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ആറു വര്‍ഷത്തിനിടെ 34 തവണയാണ് കേസ് ലിസ്റ്റ് ചെയ്തിട്ടുള്ളത്. 2017 ലാണ് കേസ് ആദ്യമായി സുപ്രീം കോടതിയില്‍ എത്തിയത്. പന്നിയാര്‍ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ തുടങ്ങിയ സ്ഥലങ്ങളിലെ […]