മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം : മാസപ്പടി കേസില്‍ നിര്‍ണായക നീക്കവുമായി എസ്എഫ്‌ഐഒ. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ മൊഴിയെടുത്തു. കഴിഞ്ഞ ബുധനാഴ്ചയാണ് ചെന്നൈയിലെ ഓഫീസിലെത്തി എസ്എഫ്‌ഐഒ അന്വേഷണ ഉദ്യോഗസ്ഥന്‍ അരുണ്‍ പ്രസാദാണ് വീണയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചത്. കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും ചെയ്യാത്ത സേവനത്തിന്റെ പേരില്‍ മാസപ്പടി വാങ്ങിയെന്നാണ് വീണയുടെ എക്‌സാലോജിക് കമ്പനിക്കെതിരായ കേസ്. കേസ് ഏറ്റെടുത്ത് 10 മാസത്തിന് ശേഷമാണ് എസ്എഫ്‌ഐഒയുടെ നടപടി. 2 വട്ടം വീണയില്‍ നിന്നും കേസുമായി ബന്ധപ്പെട്ട് മൊഴിയെടുത്തതായാണ് സൂചന. Also Read […]