നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരം, ശക്തമായ നടപടിയുണ്ടാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആദ്യമായി പരസ്യപ്രതികരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതാണെന്നും ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടിയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Also Read; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ കേസെടുക്കാം, ഹൈക്കോടതി വിധിക്ക് തല്‍ക്കാലം സ്‌റ്റേയില്ല: സുപ്രീംകോടതി നവീന്‍ ബാബുവിന്റെ മരണം അതീവ ദുഃഖകരമാണെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും അത്തരക്കാരുടെ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































