എലിയെ കൊല്ലാന്‍ തേങ്ങാപ്പൂളില്‍ വിഷം ചേര്‍ത്തതറിഞ്ഞില്ല ; വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

ആലപ്പുഴ: എലിയെ കൊല്ലുന്നതിനായി വെച്ച എലിവിഷം അബദ്ധത്തില്‍ കഴിച്ച വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. ഇന്നലെ സ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന കുട്ടി എലിയെ കൊല്ലാനായി തേങ്ങാപൂളില്‍ വിഷം വെച്ചതറിയാതെ തേങ്ങാപ്പൂളെടുത്ത് കഴിക്കുകയായിരുന്നു. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത കാണിച്ച കുട്ടിയെ ആദ്യം വണ്ടാരം മെഡിക്കല്‍ കോളേജിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി വീട്ടില്‍ നരുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. എലിവിഷം വെച്ച കാര്യം കുട്ടി അറിഞ്ഞതുമില്ല. ആലപ്പുഴ തകഴിയിലെ മണിക്കുട്ടിയാണ്(15) മരിച്ചത്.അതേസമയം കുട്ടിയുടെ മുത്തശ്ശിക്ക് […]

ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയെന്ന ആരോപണം;മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്

ലഖ്നൗ: ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവ്. മൂന്നംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്‍സാരിയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം നേരത്തെ രംഗത്തെത്തിയിരുന്നു. ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയെന്നാണ് ആരോപണം ഉയര്‍ന്നിരുന്നത്. Also Read ; ജഡ്ജിയുടെ ചേംബറില്‍ തള്ളിക്കയറാന്‍ ശ്രമം; പോലീസ് ഉദ്യോഗസ്ഥന് വെട്ടേറ്റു ജയിലിലായിരിക്കെയാണ് അന്‍സാരിയുടെ മരണം. തുടര്‍ന്ന് മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലുള്ളപ്പോള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്‍സാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. […]

ഭാര്യയെ വെട്ടിയ ശേഷം വിഷം കുടിച്ച് ഭര്‍ത്താവ്

പാലക്കാട്: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിനു ശേഷം ഭര്‍ത്താവ് വിഷം കഴിച്ച് ജീവനൊടുക്കി. മുതലമട സ്വദേശിയായ സുരേഷാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം നടന്നത് തുടര്‍ന്ന് പരിക്കേറ്റ ഭാര്യ കവിത തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. Also Read ;പന്നിയാറില്‍ റേഷന്‍കട തകര്‍ത്ത് ചക്കക്കൊമ്പന്‍ കുടുംബവഴക്കിനെ തുടര്‍ന്ന് സുരേഷ് കവിതയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തി ഭാര്യ വീണതിന് പിന്നാലെ ഇയാള്‍ വിഷം കഴിച്ച് ജീവനൊടുക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. […]