November 21, 2024

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തില്‍ മൃഗബലികള്‍ നടത്തുന്നു ; ഡി കെ ശിവകുമാര്‍

ബെംഗളൂരു:  കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മുഖ്യമന്ത്രി സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ മൃഗബലികളും യാഗങ്ങളും നടന്നതായി വിവരം ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. Also Read ; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ യുവതി മരിച്ചു കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്ന് ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ പരോക്ഷമായി ആരുടെയും പേര് നേരിട്ട് […]

‘സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല’; ഹരിഹരനെ തള്ളി എംഎല്‍എ കെ കെ രമ

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു. Also Read ; ‘BJP കേരളത്തില്‍ അക്കൗണ്ട് തുറക്കും’; 400 സീറ്റ് എങ്ങനെ നേടുമെന്ന് വിശദീകരിച്ച് കേന്ദ്രആഭ്യന്തരമന്ത്രി അമിത് […]

‘ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം’; ആവര്‍ത്തിച്ച് ജയരാജന്‍

തിരുവനന്തപുരം: ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തനിക്കെതിരായ ആരോപണങ്ങള്‍ ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇക്കാര്യം അന്വേഷിക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ തീരുവനന്തപുരത്ത് എത്തിയതായിരുന്നു ഇ പി ജയരാജന്‍. Also Read; മേയറും എം എല്‍ എയും നടുറോഡില്‍ കെ എസ് ആര്‍ ടി സി തടഞ്ഞ് തര്‍ക്കമുണ്ടാക്കുന്നത് ശരിയാണോ? ‘ശോഭാസുരേന്ദ്രനെ ഇതുവരെ നേരിട്ട് കണ്ട് […]

പാപിക്കൊപ്പം ചേർന്നാൽ ശിവനും പാപി ; ഇ പി ജയരാജൻ സൗഹൃദങ്ങളിൽ ജാഗ്രത കാണിക്കണമെന്ന് പിണറായി വിജയൻ

കണ്ണൂര്‍: ഇ പി ജയരാജന്‍ ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ വോട്ട് രേഖപ്പെടുത്തി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, തന്റെ കൂട്ടുകെട്ടില്‍ ജാഗ്രത പുലര്‍ത്താന്‍ ജയരാജന്‍ ശ്രദ്ധിക്കണമെന്നും പിണറായി പറഞ്ഞു. ഒരുപാട് സുഹൃദ് ബന്ധമുള്ളയാളാണ് ജയരാജന്‍. ഇത്തരം സൗഹൃദങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്റെ സൗഹൃദത്തെ സൂചിപ്പിച്ചാണ് പിണറായി പരാമര്‍ശം നടത്തിയത്. ശിവന്‍ പാപിക്കൊപ്പം ചേര്‍ന്നാല്‍ ശിവനും പാപിയാകുമെന്നും പിണറായി പറഞ്ഞു. Join with metro […]

രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല

ഹൈദരാബാദ്: രാമനവമി ദിനത്തില്‍ ക്ഷേത്രത്തില്‍ പട്ടുവസ്ത്രങ്ങള്‍ സമര്‍പ്പിക്കാന്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്ക് അനുമതിയില്ല. തെരഞ്ഞെടുപ്പ് കമീഷനാണ് ഈ അനുമതി നിഷേധിച്ചത്. ബദ്രാചലം ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങളോട് അനുബന്ധിച്ച് പട്ടുവസ്ത്രങ്ങളും മുത്തുകളും സമര്‍പ്പിക്കാനായിരുന്നു രേവന്ദ് റെഡ്ഡിയുടെ പദ്ധതി. എന്നാല്‍, ലോക്‌സഭ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി കമീഷന്‍ അനുമതി നിഷേധിക്കുകയായിരുന്നു. Also Read ; കേരളത്തിലേക്ക് വരുന്നു ആദ്യ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; കോയമ്പത്തൂര്‍ – പാലക്കാട് റൂട്ടില്‍ പരീക്ഷണയോട്ടം എന്നാല്‍, ക്ഷേത്രത്തിലെ സീതാരാമസ്വാമി കല്യാണ ആഘോഷം ലൈവ് ആയി […]

ആലപ്പുഴ വളഞ്ഞവഴി കടപ്പുറത്തെ യുഡിഎഫ്-സിപിഐഎം സംഘര്‍ഷം; 10 സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആലപ്പുഴ: വളഞ്ഞവഴി കടപ്പുറത്തെ യുഡിഎഫ്-സിപിഐഎം സംഘര്‍ഷത്തില്‍ പത്ത് പേര്‍ക്കെതിരെ കേസ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഹാരിസ്, പഞ്ചായത്തംഗം പ്രജിത്ത് കാരിക്കല്‍, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ദിലീഷ് അടക്കം 10 പേര്‍ക്കെതിരെയാണ് കേസ്. Also Read ; സിസ്റ്റര്‍ ജോസ് മരിയ കൊലപാതക കേസില്‍ വിധി ഇന്ന് യുഡിഎഫ് പ്രചാരണ നാടകം സിപിഐഎം പ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് സിപിഐഎം പ്രവര്‍ത്തകര്‍ നാടകം അലങ്കോലപ്പെടുത്തിയത്. Join […]

ആലപ്പുഴയില്‍ കെ സി വേണുഗോപാലിന്റെ ഫ്ളെക്സ് നശിപ്പിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സി വേണുഗോപാലിന്റെ കൂറ്റന്‍ ഫ്ളെക്സ് നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. വട്ടപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് ഫ്ളെക്സ് വെച്ചിരുന്നത്. വ്യക്തിയുടെ സമ്മതത്തോടെയാണ് ഫ്ളെക്സ് സ്ഥാപിച്ചിരുന്നത്. Also Read ; തൃശൂര്‍ പൂരം; സാമ്പിള്‍ വെടിക്കെട്ട് നാളെ ഇന്നലെ യുഡിഫിന്റെ തെരുവ് നാടക വേദിയിലേക്ക് സിപിഐഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാടകം അലങ്കോലപ്പെടുത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന പ്രയോഗങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാണ് […]

ജഗന്‍ റെഡ്ഡിയെ കല്ലെറിഞ്ഞവരെക്കുറിച്ച് വിവരം നല്‍കിയാല്‍ രണ്ട് ലക്ഷം രൂപ പാരിതോഷികം പഖ്യാപിച്ച് പൊലീസ്

അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരെക്കുറിച്ച് വിവരം തേടി പൊലീസ്. വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വിവരം നല്‍കുന്നവരുടെ പേരുകള്‍ വെളിപ്പെടുത്തുന്നതല്ലെന്നും പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. Also Read ; സല്‍മാന്‍ ഖാന്റെ വീടിന് പുറത്ത് വെടിവെച്ച സംഭവം; രണ്ട് പേര്‍ അറസ്റ്റില്‍ ഡി.സി.പിയെ 9490619342 എന്ന നമ്പറിലും അഡീഷണല്‍ ഡി.സി.പിയെ 9440627089 എന്ന നമ്പറിലും ബന്ധപ്പെടാം. ഫോണ്‍, വാട്‌സ്ആപ്പ് വഴിയോ നേരിട്ടോ അറിയിക്കാം. ശനിയാഴ്ച […]

കരുവന്നൂര്‍ അഴിമതിക്കേസ് ഇടതു കൊള്ളയുടെ ഉദാഹരണം : നരേന്ദ്രമോദി

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കുന്നംകുളത്തെത്തി. കേരളത്തില്‍ എത്താനായതില്‍ സന്തോഷമെന്ന് പൊതുയോഗത്തില്‍ സംസാരിക്കവേ മോദി പറഞ്ഞു. കേരളത്തില്‍ പുതിയ തുടക്കം വരികയാണെന്നും ഇത് കേരളത്തിന്റെ വികസനത്തുടക്കമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച മോദി കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിക്കേസ് ആവര്‍ത്തിച്ചു പറഞ്ഞു. ഇടതിന്റെ കൊള്ളയുടെ ഉദാഹരണമാണ് ഈ അഴിമതിക്കേസെന്ന് മോദി വിമര്‍ശിച്ചു. എല്ലാവരും ഇതില്‍ അസന്തുഷ്ടരാണ് എന്ന് ഏത് ബാങ്കിലാണോ പാവപ്പെട്ടവര്‍ അധ്വാനിച്ചുണ്ടാക്കിയ രൂപ നിക്ഷേപിച്ചത്, ആ ബാങ്ക് സിപിഐഎമ്മുകാര്‍ […]

രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ തരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെതിരായ പരാമര്‍ശത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂരിന് താക്കീത്. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്നായിരുന്നു തരൂര്‍ ആരോപിച്ചത്. തീരദേശ മേഖലയിലാണ് ഇത്തരത്തില്‍ രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കുന്നതെന്നും തരൂര്‍ ഒരു സ്വകാര്യ ചാനലില്‍ പറഞ്ഞിരുന്നു. Also Read ; പ്രണയപകയില്‍ മറ്റൊരു ജീവന്‍കൂടി; പട്ടാമ്പിയില്‍ യുവതിയെ കുത്തി വീഴ്ത്തി പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയത് ആസൂത്രിതമെന്ന് പോലീസ് ഇതിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ […]