ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട ശുദ്ധരായ നാട്ടുകാരുണ്ട് അവരെ സഹായിക്കണം, കോടീശ്വരനായതില്‍ ഭയമൊന്നുമില്ല – പൂജ ബംപര്‍ ലോട്ടറിയടിച്ച ദിനേശ് മനസ് തുറക്കുന്നു
കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചതില്‍ വളരെ സന്തോഷമെന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍. ലോട്ടറി അടിച്ച വിവരം ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. ചെറിയ ടിക്കറ്റുകള്‍ എടുക്കാറില്ല. പത്ത് ടിക്കറ്റ് വീതമാണ് എടുക്കാറ്. എന്നിട്ട് വീട്ടില്‍ അച്ഛന്‍, അമ്മ, പെങ്ങള്‍ക്കൊക്കെ ഓരോന്നുവീതം കൊടുക്കും. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ദിനേശ് പറഞ്ഞു. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ […]