തൃശൂര്‍ പൂരം എങ്ങനെ നടത്തുമെന്നതില്‍ ആശങ്ക; വായ്മൂടിക്കെട്ടി പ്രതിഷേധിച്ച് പൂരപ്രേമി സംഘം
തൃശൂര്‍: ആനയെഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതോടെ തൃശൂര്‍ പൂരം എങ്ങനെ നടക്കുമെന്ന കാര്യത്തില്‍ പൂരപ്രേമികള്‍ ആശങ്കയിലാണ്. അതുകൊണ്ടുതന്നെ ആന എഴുന്നള്ളിപ്പിനെ തകര്‍ക്കുന്ന നടപടികള്‍ അവസാനിപ്പിക്കുക, ആചാര സംരക്ഷണത്തിന് സര്‍ക്കാര്‍ നിയമം നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് തൃശൂരില്‍ പൂരപ്രേമി സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വായ്മൂടി കെട്ടി പ്രതിഷേധം നടന്നു. തൃശൂര്‍ പൂരത്തിന്റെ തെക്കോട്ട് ഇറക്കം നടക്കുന്ന തെക്കേഗോപുര പ്രദക്ഷിണ വഴിയിലാണ് വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധം നടത്തിയത്. Also Read; നാട്ടിലെ ബിഎസ്എന്‍എല്‍ സിം ഇനി യുഎഇയിലും ഉപയോഗിക്കാം ആനയുടെ നെറ്റിപ്പട്ടം ഏന്തിയായിരുന്നു പ്രതിഷേധം. […]