അയ്യപ്പസ്വാമിയുടെ പ്രസാദം ഇനി വീട്ടിലെത്തും
ശബരിമല: അയ്യപ്പസ്വാമിയുടെ പ്രസാദങ്ങളെല്ലാം ഇനി വീട്ടിലെത്തും. പോസ്റ്റ് ഓഫീസുകള്‍ വഴിയാണ് പ്രസാദം ലഭിക്കുക. ഇതിനായി പോസ്റ്റ് ഏഫീസില്‍ പ്രത്യേക ഫോം പൂരിപ്പിച്ച് പണമടച്ചാല്‍ മതി. പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ അപേക്ഷകള്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. ബോര്‍ഡ് ആര്‍എംഎസ് വഴി പ്രസാദം അപേക്ഷകന് അയയ്ക്കും. പ്രസാദസഞ്ചിയില്‍ നെയ്യ്, കുങ്കുമം, മഞ്ഞള്‍, വിഭൂതി, അര്‍ച്ചന പ്രസാദം എന്നിവ ലഭിക്കും. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യമുണ്ട്. Also Read; തുടര്‍ച്ചയായ അഞ്ചാംമാസവും വാണിജ്യ സിലിണ്ടറിന് വിലകൂടി