പെട്രോള്‍ പമ്പ് തുടങ്ങാന്‍ ചിലവ് രണ്ട് കോടി; പ്രശാന്തന്റെ പണ സ്രോതസ്സ് അന്വേഷിക്കാന്‍ ഇ ഡി എത്തും
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പുതിയ വഴിത്തിരിവ്. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍ എന്‍ഫോഴ്‌സ്മെന്റ് ഡയറക്ട്രേറ്റ് അന്വേഷിച്ചേക്കും. പെട്രോള്‍ പമ്പിന് എന്‍ഒസി ലഭിക്കാനായി എഡിഎമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു പി പി ദിവ്യയുടെ വെളിപ്പെടുത്തല്‍. ഇതിന് പിന്നാലെ നവീന്‍ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയെന്ന് ലൈസന്‍സിന് അപേക്ഷിച്ച ടിവി പ്രശാന്തന്‍ വെളിപ്പെടുത്തുകയും ചെയ്തു. Also Read; നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന പരാതി തയ്യാറാക്കിയത് […]