December 1, 2025

നവീന്‍ ബാബുവിന്റെ മരണം ; പ്രശാന്തിനെതിരെ കുരുക്ക് മുറുകുന്നു,പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂര്‍: നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്നാരോപിച്ച ടി വി പ്രശാന്തിന് കുരുക്കായി ആരോഗ്യ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. പ്രശാന്ത് പെട്രോള്‍ പമ്പിന് അനുമതി തേടിയത് ചട്ടങ്ങള്‍ എല്ലാം ലംഘിച്ചാണെന്ന് ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കണ്ടെത്തി.പരിയാരം മെഡിക്കല്‍ കോളേജിലെ ഇലക്ട്രീഷ്യന്‍ ആയ പ്രശാന്ത് സ്ഥിരം സര്‍ക്കാര്‍ ജീവനക്കാരന്‍ ആകാനുള്ള പട്ടികയില്‍ ഉള്ള ആളാണ്. അതുകൊണ്ട് തന്നെ സര്‍വീസ്സില്‍ ഇരിക്കെ ബിസിനസ് സ്ഥാപനങ്ങള്‍ തുടങ്ങരുത് എന്ന ചട്ടം പ്രശാന്തിനും ബാധകം ആണ്. Also […]

എഡിഎമ്മിന്റെ മരണം ; പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ല, ജോലിയില്‍ നിന്നും പുറത്താക്കും : ആരോഗ്യമന്ത്രി

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് പരാതിപ്പെട്ട പരാതിക്കാരന്‍ പ്രശാന്തനെ പരിയാരം മെഡിക്കല്‍ കോളേജിലെ ജോലിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. പ്രശാന്തന്‍ സര്‍ക്കാര്‍ ജീവനക്കാരനല്ല, താല്‍ക്കാലിക ജീവനക്കാരനാണ്. ഇനി സ്ഥിരപ്പെടുത്തില്ല. പ്രശാന്തന്‍ ഇനി സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇങ്ങനെയൊരാള്‍ വകുപ്പില്‍ ജോലിയില്‍ വേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനമെന്നും പുറത്താക്കുന്നതില്‍ നിയമോപദേശം തേടിയിട്ടുണ്ടെന്നും ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്ണൂരിലെത്തി വീണ്ടും അന്വേഷണം നടത്തുമെന്നും വീണാ ജോര്‍ജ് അറിയിച്ചു. Also Read ; കോഴിക്കോട് കാറില്‍ നിന്ന് […]

ഒക്ടോബര്‍ ആറിന് എഡിഎമ്മിനെ പിന്തുടര്‍ന്ന വാഹനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന് പറയുന്ന ഒക്ടോബര്‍ ആറിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്. നവീന്‍ ബാബു ഓഫീസില്‍ നിന്ന് ഇറങ്ങി തന്റെ ക്വാര്‍ട്ടേര്‍സിലേക്ക് നടന്നുപോകുമ്പോള്‍ പിന്തുടര്‍ന്ന് വന്ന സ്‌കൂട്ടര്‍ യാത്രികന്‍ എഡിഎമ്മിന്റെ അരികിലേക്ക് വരുന്നതും തുടര്‍ന്ന് വണ്ടിയുടെ വേഗത കുറച്ച് എന്തോ സംസാരിച്ച ശേഷം വേഗത്തില്‍ പോകുന്നതുമാണ് സിസിടിവി ദൃശ്യത്തിലുള്ളത്.എഡിഎമ്മിനെ പിന്തുടര്‍ന്ന സ്‌കൂട്ടര്‍ യാത്രികന്‍ പ്രശാന്തനാണ് എന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഒക്ടോബര്‍ ആറ് അവധി ദിവസമായിരുന്നു. Also Read ; എഡിഎം നവീന്‍ ബാബുവിന്റെ […]