January 1, 2026

പാചകവാതചക സിലിണ്ടറുകള്‍ക്ക് വില കുറച്ചു

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറുകള്‍ക്ക്  വില കുറച്ചു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറുകള്‍ക്ക് 51.50 രൂപയാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ സിലിണ്ടറിന്റെ വില 1,580 രൂപയായി. Also Read: അമീബിക് മസ്തിഷ്‌കജ്വരം; 24 മണിക്കൂറിനിടെ 2 മരണം എന്നാല്‍, 14.2 കിലോഗ്രാം ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. ജൂലൈ ഒന്നിന് 58.50 രൂപ കുറച്ചതിനു പിന്നാലെ ഓഗസ്റ്റ് ഒന്നിന് ഇന്ധന കമ്പനികള്‍ എല്‍പിജി സിലിണ്ടറുകളുടെ വില 33.50 രൂപയും കുറച്ചു.

പ്രധാനമന്ത്രിയുടെ വനിതാദിന സമ്മാനം; രാജ്യത്ത് പാചക വാതക വില 100 രൂപ കുറയ്ക്കും

ദില്ലി: രാജ്യത്ത് എല്‍പിജി ഗ്യാസ് സിലണ്ടറിന് നൂറ് രൂപ കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ കുറിച്ചു. വനിതാ ദിന സമ്മാനമാണിതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. Also Read ; പത്മജയുടെ തീരുമാനം ചതിയാണ് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് കെ മുരളീധരന്‍ അതേസമയം, ഗ്യാസ് സിലിണ്ടറിന് 300 രൂപ വീതമുള്ള സബ്‌സിഡി തുടരാന്‍ വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 2025 വരെ ഉജ്ജ്വല യോജന ഗുണഭോക്താക്കള്‍ക്കുള്ള സബ്‌സിഡി തുടരാനാണ് യോഗത്തിലെ തീരുമാനം. ദാരിദ്യ രേഖക്ക് താഴേയുള്ള സ്ത്രീകള്‍ക്ക് എല്‍ പി […]

വിലയില്‍ മത്സരിച്ച് ചെറിയുള്ളിയും സവാളയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുതിയ്ക്കുന്നു. തെക്കന്‍ കേരളത്തില്‍ ചെറിയ ഉള്ളിക്ക് കിലോയ്ക്ക് നൂറ് രൂപ വരെയാണ് വില. സവാളയ്ക്ക് 70 രൂപ വരെയും. ഉത്സവ നാളുകള്‍ക്ക് വില കുറയുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതുപോലെതന്നെ കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. രാജ്യത്ത് സവാളയുടെ വില കുത്തനെ കൂടുകയാണ്. പതിനഞ്ച് ദിവസത്തിനിടെ അഞ്ചിരട്ടിയോളം വര്‍ധനയാണ് വിലയിലുണ്ടായത്. Also Read; വനിതാ ശിശു വികസന വകുപ്പില്‍ സൂപ്പര്‍ വൈസര്‍ തസ്തികയില്‍ ഒഴിവ് ദില്ലിയില്‍ ഒരു കിലോ സവാളയ്ക്ക് എഴുപത് […]

70 ലെത്തി ഉള്ളി വില: ഡിസംബര്‍ വരെ ഉളളി പൊള്ളും!

ന്യൂഡെല്‍ഹി: രാജ്യ തലസ്ഥാന മേഖലയില്‍ ഉള്ളി വില കിലോഗ്രാമിന് 60 മുതല്‍ 70 വരെ എത്തി. നവംബര്‍ ആദ്യവാരത്തോടെ ഉള്ളിയുടെ വില കിലോഗ്രാമിന് 100 രൂപയിലെത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. നവരാത്രി ആഘോഷങ്ങള്‍ അവസാനിച്ചതിന് ശേഷം ഉള്ളി വില പെട്ടെന്ന് ഉയര്‍ന്ന ഞെട്ടലിലാണ് ഉപഭോക്താക്കളും വില്‍പ്പനക്കാരും. ഡിസംബര്‍ വരെ വില വര്‍ധന തുടരാനാണ് സാധ്യത. ‘ഉള്ളിയുടെ വരവ് കുറഞ്ഞതിനാല്‍ ഉയര്‍ന്ന നിരക്കിലാണ് വില. ഇന്ന് 350 രൂപ (5 കിലോയ്ക്ക്)യാണ് വില. ഇന്നലെ ഇത് 300 രൂപയായിരുന്നു. ഒരാഴ്ച […]

സെഞ്ച്വറിയടിച്ച് ഉള്ളി വില

കൊച്ചി: സംസ്ഥാനത്ത് ചെറുകിട മാര്‍ക്കറ്റുകളില്‍ ഉള്ളി വില വര്‍ധിക്കുന്നു. പല ജില്ലകളിലും ചെറിയുള്ളി കിലോയ്ക്ക് 100 രൂപ കടന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ചെറിയുള്ളി, വെളുത്തുള്ളി എന്നിവയുടെ വില 100 കടക്കാന്‍ ഇടയാക്കിയത് മഹാരാഷ്ട്രയില്‍ നിന്ന് ലോഡ് വരുന്നത് കുറഞ്ഞതാണ്. 120 രൂപ വരെ ഈടാക്കിയാണ് ചെറുകിട കച്ചവടക്കാര്‍ ഉള്ളി വില്‍ക്കുന്നത്. ചെറിയുള്ളിയുടെ വില ഉയരുന്നതോടെ സവാളവിലയും ഉയരാനുള്ള ലക്ഷണമാണ് കാണുന്നത്. നവരാത്രി ആഘോഷങ്ങള്‍ ആരംഭിച്ചതോടെ മഹാരാഷ്ട്രയില്‍ നിന്ന് ദിനംപ്രതിയെത്തുന്ന ലോറികളുടെ എണ്ണം കുറഞ്ഞു എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. […]