September 8, 2024

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു

ധാക്ക: ബംഗ്ലാദേശില്‍ സംവരത്തിനെതിരെ പ്രക്ഷോഭം നടക്കുന്നതിനിടെ പ്രധാന മന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഇവര്‍ ഔദ്യോഗിക വസതി വിട്ടതായാണ് വിവരം. ഹെലികോപ്റ്ററിലാണ് ഷെയ്ഖ് ഹസീന തലസ്ഥാന നഗരമായ ധാക്ക വിട്ടത്. ഷെയ്ഖ് ഹസീനയും സഹോദരിയും ഒരുമിച്ചാണ് രാജ്യം വിട്ടതെന്നാണ് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭരണവിരുദ്ധ കലാപത്തില്‍ ഇന്നലെ മാത്രം 98 പേരാണ് കൊല്ലപ്പെട്ടത്. Also Read ; ബേസിലിന്റെ നായികയായി നസ്രിയ ; ‘സൂക്ഷ്മദര്‍ശിനി’ ചിത്രീകരണം പൂര്‍ത്തിയായി തലസ്ഥാന നഗരമായ ധാക്കയില്‍ ആയിരക്കണക്കിന് അക്രമാസക്തരായ ജനക്കൂട്ടം […]

ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തില്‍; കെയ്ര്‍ സ്റ്റാര്‍മര്‍ പുതിയ പ്രധാനമന്ത്രി

ലണ്ടന്‍: ബ്രിട്ടനില്‍ 14 വര്‍ഷം നീണ്ട കണ്‍സര്‍വേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പന്‍ ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റില്‍ നാനൂറിലേറെ സീറ്റുകളാണ് ലേബര്‍ പാര്‍ട്ടി നേടിയത്. കെയ്ര്‍ സ്റ്റാര്‍മര്‍ ആണ് പുതിയ പ്രധാനമന്ത്രി. Also Read ; നഗ്നചിത്രങ്ങള്‍ പകര്‍ത്തി, മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഈ നിമിഷം മുതല്‍ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവര്‍ക്ക് നന്ദി. വമ്പന്‍ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍ […]

കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രം, ഇനിയും 20 വര്‍ഷം ഭരിക്കും; രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രമാണെന്നും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. Also Read ; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ് ‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതില്‍ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്’, […]

‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കീ ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടി ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരിപാടി ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെബ്രുവരിയിലായിരുന്നു പരിപാടിയുടെ അവസാന സംപ്രേക്ഷണം. മോദിയുടെ ഔദ്യോഗിക ‘എക്സ്’ പോസ്റ്റിലൂടെയാണ് ‘മന്‍ കീ ബാത്ത്’ പുനരാരംഭിക്കുന്ന വിവരം പങ്കുവെച്ചത്. Also Read ; രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നിങ്ങളുടെ ആശയം ‘നമോ […]

നരേന്ദ്രമോദി രാഷ്ട്രപതിയ്ക്ക് രാജി സമര്‍പ്പിച്ചു; മൂന്നാംവട്ടം പ്രധാനമന്ത്രിയായി ശനിയാഴ്ച സത്യപ്രതിജ്ഞ

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി നരേന്ദ്രമോദി ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച രാഷ്ട്രപതി ഭവനിലെത്തിയ മോദി രാഷ്ട്രപതി ദ്രൗപതി മുര്‍വിന് രാജിസമര്‍പ്പിച്ചു. സത്യപ്രതിജ്ഞ വരെ പ്രധാനമന്ത്രി സ്ഥാനത്തു തുടരാന്‍ രാഷ്ട്രപതി അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. Also Read ;സ്വര്‍ണവില കുറഞ്ഞു; പവന് 53,500ല്‍ താഴെ മൂന്നാം തവണയും സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള അവസരം തന്നതിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് വാരാണസിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് കഴിഞ്ഞദിവസം മോദി പറഞ്ഞിരുന്നു. ഇത് ജനാധിപത്യത്തിന്റെ വിജയമാണെന്നും മൂന്നാമതും അധികാരത്തിലേറാന്‍ കഴിഞ്ഞത് ചരിത്രമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. […]

പ്രധാനമന്ത്രി കന്യാകുമാരിയില്‍ ; ആളും ബഹളവും ഇല്ലാതെ നിരത്തുകള്‍, കടലില്‍ സുരക്ഷയൊരുക്കി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും

കന്യാകുമാരി : സാധാരണയായി അവധിക്കാലത്തിന്റെ അവസാന ദിവസങ്ങളില്‍ തിരക്കില്‍ അമരാറുള്ള കന്യാകുമാരിയില്‍ ഇപ്പോള്‍ എവിടെ നോക്കിയാലും പോലീസുകാര്‍ മാത്രം. നിരത്തുകളില്‍ വാഹനങ്ങളോ, ആളുകളോ ഒന്നുമില്ല. എല്ലായിടത്തും തോക്കേന്തിയ പോലീസുകാര്‍ മാത്രം.അതോടൊപ്പം എല്ലായിടത്തും ചര്‍ച്ചാവിഷയമാകുന്നത് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വരവും. ഇതിനു മുമ്പ് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രധാന മന്ത്രി കന്യാകുമാരിയില്‍ എത്തിയിട്ടുണ്ടെങ്കിലും ഇക്കുറി മൂന്ന് ദിവസം അവിടെ തങ്ങുന്നത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചങ്കിടിപ്പിക്കുന്നുണ്ട്. Also Read ; പ്രവാസികള്‍ ശ്രദ്ധിക്കുക, കര്‍ശനനിര്‍ദേശവുമായി ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രധാനമന്ത്രിയുടെ വരവ് […]

ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു, ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണം ; പ്രധാനമന്ത്രി

അഹമ്മദാബാദ്: ജനാധിപത്യ ഇന്ത്യയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ദിനത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളോടും വോട്ടെടുപ്പില്‍ പങ്കാളികളാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമ്മദാബാദിലെ നിഷാന്‍ സ്‌കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കണമെന്നും മോദി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. Also Read ; ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് […]

പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തും

അബുദാബി: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തമാസം അബുദാബിയിലെത്തി പ്രവാസികളെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചു. ഫെബ്രുവരി 13ന് അബുദാബിയിലെ സായിദ് സ്പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ‘അഹ്ലന്‍ മോദി’ എന്ന് പരിപാടിയിലാണ് മോദി പങ്കെടുക്കുക. ഈ പരിപാടിയില്‍ പങ്കെടുക്കാനായി നിരവധി പ്രവാസികള്‍ രജിസ്റ്റര്‍ ചെയ്തതായും സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇതിനോടകം https://ahlanmodi.ae/. എന്ന ഈ വെബ്‌സൈറ്റ് വഴി 20,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞയാഴ്ച ദുബായില്‍ നടന്ന ഇന്ത്യാ ക്ലബ്ബിന്റെ പരിപാടിക്കിടെയാണ് ‘അഹ്ലന്‍ മോദി’ എന്ന പരിപാടിയുടെ പ്രഖ്യാപനം നടന്നത്. […]

സെമിഹൈ സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യത്തെ സെമി ഹൈസ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ ‘നമോ ഭാരത്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്തു. റെയില്‍ സര്‍വീസിന്റെ പേര് റാപ്പിഡ് എക്സില്‍ നിന്ന് ഉദ്ഘാടനത്തിന് മുമ്പ് ‘നമോ ഭാരത്’ എന്നാക്കി മാറ്റുകയായിരുന്നു. ട്രെയിനില്‍ യാത്ര ചെയ്ത പ്രധാനമന്ത്രി മോദി സ്‌കൂള്‍ കുട്ടികള്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ഡല്‍ഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴി 30,000 കോടിയിലധികം രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്. ഗാസിയാബാദ്, മുറാദ്നഗര്‍, മോദിനഗര്‍ എന്നീ നഗര കേന്ദ്രങ്ങളിലൂടെ മീററ്റിലേക്ക് ഒരു മണിക്കൂറിനുള്ളിലുള്ള […]