November 21, 2024

വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി

കന്യാകുമാരി: കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് മോദിയുടെ 45 മണിക്കൂര്‍ ധ്യാനം തുടങ്ങിയത്. കാവി വസ്ത്രം ധരിച്ച് ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി രാത്രി ചൂടുവെള്ളം മാത്രമാണ് കുടിച്ചത്. ധ്യാനത്തിനായി പ്രത്യേക മുറി ഒരുക്കിയിരുന്നെങ്കിലും ഉപയോഗിച്ചില്ല. പകരം ധ്യാനമണ്ഡപത്തില്‍ നിലത്താണ് പ്രധാനമന്ത്രി രാത്രി കഴിച്ചുകൂട്ടിയത്. പുലര്‍ച്ചെ സൂര്യോദയം കണ്ടശേഷം പ്രാര്‍ഥനയിലേക്ക് കടന്നു. നാളെ ഉച്ചയ്ക്കു ശേഷം ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരം വഴി ഡല്‍ഹിക്കു മടങ്ങും. Also Read; അരിവാള്‍ രോഗം ; അട്ടപ്പാടിയില്‍ […]

ഗഗന്‍യാന്‍: പ്രധാനമന്ത്രി തിരുവനന്തപുരത്ത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിലെത്തി. രാജ്യത്തിന്റെ അഭിമാന ബഹിരാകാശ പദ്ധതിയായ ഗഗന്‍യാന്റെ തയ്യാറെടുപ്പുകളുടെ വിശകലനത്തിനും ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്യാനുമായാണ് പ്രധാനമന്ത്രി സ്‌പേസ് സെന്ററിലെത്തിയത്. ഗഗന്‍യാന്‍ പദ്ധതിയില്‍ ബഹിരാകാശത്തേക്കയക്കുന്ന യാത്രികര്‍ ആരൊക്കെയെന്നത് ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കും. രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മന്ത്രി ജി.ആര്‍ അനില്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ സ്വീകരിച്ചു. Also Read; കണ്ണൂര്‍ ലോക്സഭാ സീറ്റില്‍ കെ സുധാകരന്‍ തന്നെ മത്സരിക്കും ഗഗന്‍യാന്‍ യാത്രികരില്‍ ഒരു […]

തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പങ്കാളിയായ അദ്ദേഹം ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഇവിടെ മത്സ്യങ്ങളുടെ രൂപത്തില്‍ ഭഗവാന്‍ എത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ […]

പിണറായി വിജയന്റെ പേരില്‍ വ്യാജ അക്കൗണ്ട്

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ച് പ്രചരിപ്പിച്ച സംഭവത്തില്‍ യുവാവിനെതിരെ കേസ്. രാജസ്ഥാന്‍ ടോങ്ക് സ്വദേശി മന്‍രാജ് മീണ എന്ന യുവാവിനെതിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. ഐ ടി വകുപ്പ് 66 സി പ്രകാരമാണ് കേസ്. Also Read ; മോദി വീണ്ടും തൃശൂരിലേക്ക് മുഖ്യമന്ത്രിയുടെ പേരും ഫോട്ടോയും ഉപയോഗിച്ച് സാമൂഹിക മാധ്യമമായ ടെലഗ്രാമില്‍ അക്കൗണ്ട് ഉണ്ടാക്കി അതിലൂടെ പ്രതിയുടെ നമ്പര്‍ ഉപയോഗിച്ചുള്ള വാട്‌സാപ്പ് ലിങ്ക് നിര്‍മിച്ച് പ്രചരിപ്പിക്കുകയായിരുന്നു. ഡിസംബര്‍ പതിനൊന്നിന് […]

ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ഡീപ് ഫേക്കുകള്‍ രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും ഡീപ് ഫേക്കുകള്‍ക്കെതിരെ മാധ്യമങ്ങള്‍ ജനങ്ങളെ ബോധവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ബി.ജെ.പി ആസ്ഥാനത്ത് പാര്‍ട്ടിയുടെ ദീപാവലി മിലന്‍ പരിപാടിയില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നിര്‍മിതബുദ്ധി ഡീപ് ഫേക്കുകള്‍ നിര്‍മിക്കാനായി ദുരുപയോഗം ചെയ്യുന്നതിനെതിരെ മാധ്യമങ്ങളും ജനങ്ങളും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗര്‍ബ […]