ആന്റണി പെരുമ്പാവൂര്‍ എഫ്ബി പോസ്റ്റ് പിന്‍വലിക്കണം; നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍

തിരുവനന്തപുരം: സിനിമ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കാനൊരുങ്ങി കേരള ഫിലിം ചേംബര്‍. ആന്റണി പെരുമ്പാവൂര്‍ നടത്തിയ പ്രസ്താവന ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കാനൊരുങ്ങുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം ആന്റണിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടി ഉണ്ടാകുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിട്ടുണ്ട്. ജി സുരേഷ് കുമാര്‍ പറഞ്ഞത് യോഗത്തിന്റെ കൂട്ടായ തിരുമാനമാണ്. മറ്റ് സിനിമ സംഘടനകള്‍ ഇല്ലെങ്കിലും സമരം നടത്തുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. […]

പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാര്‍; സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മയുടെ പിന്തുണയില്ല

സിനിമാ സമരം നടത്താനുള്ള നിര്‍മാതാക്കളുടെ നീക്കത്തിന് അമ്മ സംഘടനയുടെ പിന്തുണയില്ല. എന്നാല്‍ പ്രതിഫല വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് അമ്മ സംഘടന വ്യക്തമാക്കി. താര സംഘടനയുടെ ഇന്ന് നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. മോഹന്‍ലാലും സുരേഷ് ഗോപിയും ഉള്‍പ്പെടെയുള്ള താരങ്ങള്‍ അമ്മ ആസ്ഥാനത്ത് യോഗത്തിനായി എത്തിയിരുന്നു. Also Read; യു പ്രതിഭ എംഎല്‍എയുടെ മകനെതിരെ കഞ്ചാവ് കേസെടുത്ത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മേലധികാരികള്‍ അതേസമയം സിനിമാ സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഫിലിം ചേംബറിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ ചേരും. എതിര്‍ത്തും […]

നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കം; അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് സാന്ദ്ര തോമസ്

കൊച്ചി: നിര്‍മ്മാതാക്കളുടെ സംഘടനയിലെ തര്‍ക്കത്തില്‍ അടിയന്തര ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കണമെന്ന് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ലിസ്റ്റിന്‍ സ്റ്റീഫന്റെ വാര്‍ത്താസമ്മേളനം കൂടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ജയന്‍ ചേര്‍ത്തലയുടെ പ്രസ്താവനയില്‍ വ്യക്തത വേണമെന്നും സാന്ദ്ര തോമസ് പറഞ്ഞു. സുരേഷ് കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞത് വാര്‍ഷിക ജനറല്‍ബോഡിയില്‍ ചര്‍ച്ച ചെയ്തതല്ല. ആരൊക്കയോ ‘വെടക്കാക്കി തനിക്കാക്കുക’ എന്ന രീതി പ്രവര്‍ത്തിക്കുന്നുവെന്നും വാര്‍ത്താ കുറിപ്പിലൂടെ സാന്ദ്ര തോമസ് പ്രതികരിച്ചു. Also Read;  പാതി വില തട്ടിപ്പ്; സംസ്ഥാനത്ത് 12 ഇടങ്ങളില്‍ ഇ ഡി റെയ്ഡ്

പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: പ്രധാനപ്പെട്ട നടീ നടന്മാര്‍ സിനിമയില്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ചുള്ള പണം നല്‍കണം, അതില്‍ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. മത്സരമുള്ള മേഖലയാണ് സിനിമ. അതിനാല്‍ മത്സരിച്ച് തന്നെ നല്ല സിനിമകള്‍ ഇറങ്ങട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാതാക്കള്‍ക്കിടയിലെ പോര് മുറുകുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. Also Read; ചാലക്കുടിയിലെ ബാങ്ക് കൊള്ള; പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ് ‘പ്രമുഖ സിനിമാ നടീനടന്മാര്‍ പ്രതിഫലം കൂടുതല്‍ വാങ്ങുകയാണെന്ന അര്‍ത്ഥത്തില്‍ സംസാരിച്ചതാണ് സിനിമാ നിര്‍മ്മാതാക്കളെ […]

ആന്റണിക്ക് സപ്പോര്‍ട്ടുമായി താരങ്ങള്‍, സുരേഷ് കുമാറിനെ പിന്തുണച്ച് നിര്‍മാതാക്കളുടെ സംഘടന; മലയാള സിനിമയില്‍ പോര് കനക്കുന്നു

കൊച്ചി: സിനിമാ സമരം പ്രഖ്യാപിച്ച നിര്‍മാതാവ് ജി സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രംഗത്തെത്തിയത് മലയാള സിനിമയില്‍ പുതിയ പോരിന് തുടക്കം കുറിച്ചിരിക്കുകയാണ്. സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മാതാക്കളുടെ സംഘടന ഇന്ന് പ്രസ്താവന പുറത്തിറക്കും. രണ്ട് ദിവസം മുന്‍പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സുരേഷ് കുമാര്‍ ഒറ്റയ്ക്ക് എടുത്ത തീരുമാനമല്ലെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറയുന്നത്. Also Read; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ് പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നെന്ന് പോലീസ് സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രൂക്ഷവിമര്‍ശനം […]

ആന്റോ ജോസഫ് മാനസികമായി ബുദ്ധിമുട്ടിപ്പിച്ചു, അസോസിയേഷന്‍ ഭാരവാഹികളുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷിക്കണം : സാന്ദ്രാ തോമസ്

കൊച്ചി: നിര്‍മ്മാതാവും സാംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാനുമായി ആന്റോ ജോസഫിനെതിരെ തുറന്നടിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്രാ തോമസ്. ആന്റോ ജോസഫ് തന്നെ മാനസികമായി വളരെയേറെ ബുദ്ധിമുട്ടിപ്പിച്ചിട്ടുണ്ട്. എന്നിട്ട് ഇവരെ രാജാക്കന്‍മാരെ പോലെ വാഴിക്കുകയാണെന്നും സാന്ദ്രാ തോമസ് പറഞ്ഞു. Also Read; മഞ്ജു വാര്യര്‍ നാല് വര്‍ഷമായി നിലപാടറിയിച്ചില്ല; സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ എടുത്ത കേസ് റദ്ദാക്കി ഹൈക്കോടതി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലിരിക്കുന്ന പല ഭാരവാഹികളുടെയും സാമ്പത്തിക സ്രോതസുകള്‍ കൂടി അന്വേഷിക്കണമെന്നും എല്ലാ തെളിവുകളും എസ്‌ഐടിക്ക് സമര്‍പിച്ചിട്ടുണ്ടെന്നും താന്‍ നിയമനടപടിയിലേക്ക് പോകുമെന്നും […]

സാന്ദ്ര തോമസിനെ പുറത്താക്കി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ നിന്ന് സാന്ദ്ര തോമസിനെ പുറത്താക്കി. ഒരാഴ്ച മുന്‍പായിരുന്നു അച്ചടക്ക ലംഘനം നടത്തിയതിന് നടപടി സ്വീകരിച്ചത്. സംഘടനാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നാണ് വിമര്‍ശനം. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സാന്ദ്ര തോമസും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ചു നാളുകളായി അത്ര സൗഹൃദപരമായിരുന്നില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് നിര്‍മാതാക്കളുടെ സംഘടന സ്വീകരിച്ച നിലപാടിനെതിരെ സാന്ദ്ര നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. മാധ്യമങ്ങളില്‍ നേരിട്ട് […]

‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കൊച്ചി : സിനിമകളുടെ സാമൂഹികമാധ്യമപ്രചാരണം ഏറ്റെടുക്കുന്ന ഡിജിറ്റല്‍ പ്രമോഷന്‍ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും കടിഞ്ഞാണിടാന്‍ നിബന്ധനകളുമായി സിനിമാനിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കേ അക്രെഡിറ്റേഷന്‍ നല്‍കൂ. അസോസിയേഷന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ ചാനലുകളെ മാത്രമേ പ്രമോഷന്‍ പരിപാടികളില്‍ പ്രവേശിപ്പിക്കൂവെന്നും സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി. സ്ഥാപനത്തിന്റെ ലോഗോക്ക് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ വേണം. പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റ് ഉണ്ടായിരിക്കണം. […]