യുപിയിലെ സംഘര്‍ഷത്തില്‍ മരണം നാലായി ; എം പിക്കെതിരെ കേസെടുത്ത് പോലീസ്

ഡല്‍ഹി: ഉത്തര്‍പ്രദേശിലെ സംബാലിലെ സംഘര്‍ഷത്തില്‍ ഒരാള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മരണം നാലായി. അക്രമത്തിന് പ്രേരിപ്പിച്ചെന്ന കുറ്റം ചുമത്തി സംബാല്‍ എം പി സിയ ഉര്‍ റഹ്മാനെതിരെ പോലീസ് കേസെടുത്തു. അതേസമയം സംഘര്‍ഷത്തിന് ഉത്തരവാദി ബിജെപിയാണെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പക്ഷപാതിത്വത്തോടെ ഇടപെടുന്നത് ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തില്‍ സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കി. Also Read ; പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളെ കസ്റ്റഡിയില്‍ വിട്ടു ഇന്നലെ […]