December 30, 2025

‘വന്യമൃഗശല്യത്തില്‍ നിന്ന് പരിഹാരം വേണം’; കുട്ടിയാന കിണറ്റില്‍ കുടുങ്ങിയതിന് പിന്നാലെ മലയാറ്റൂരില്‍ പ്രതിഷേധം

കൊച്ചി: മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ കുടുങ്ങിയ പ്രദേശത്ത് ജനങ്ങളുടെ വന്‍ പ്രതിഷേധം. നിരന്തരമായി വന്യമൃഗശല്യമുള്ള പ്രദേശമാണെന്നും പരിഹാരം ഉടന്‍ വേണമെന്നും ആവശ്യപ്പെട്ടാണ് ജനങ്ങളുടെ ഈ പ്രതിഷേധം. നാട്ടുകാര്‍ പ്രദേശത്തെ റോഡ് ഉപരോധിച്ചിരിക്കുകയാണ്. മൂന്ന് മണിയോടെയാണ് ഇല്ലിത്തോട്ടില്‍ സാജുവിന്റെ വീട്ടിലെ കിണറ്റില്‍ കുട്ടിയാന കുടുങ്ങിയത്. ഇതോടെ മറ്റ് ആനകളും പ്രദേശത്ത് തമ്പടിച്ചു. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ അമ്മയാന തന്നെ കിണറ്റില്‍ വീണ കുട്ടിയാനയെ കരയ്ക്ക് വലിച്ചു കയറ്റുകയായിരുന്നു. Also Read ; മെസിയും സംഘവും ഫൈനലിലേക്ക്…….തുടര്‍ച്ചയായ രണ്ടാം തവണയും കോപ്പയുടെ […]

പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്ന് ടോള്‍ പിരിവ് ഇന്നുമുതല്‍; പ്രതിഷേധം ശക്തമാക്കാന്‍ നാട്ടുകാരും വിവിധ സംഘടനകളും

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു. തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം. Also Read ; സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ക്ക് ഇന്ന് തുടക്കം; സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും പന്നിയങ്കര ടോള്‍ പ്ലാസയുടെ പരിസരപ്രദേശത്തുള്ള ആറു പഞ്ചായത്തുകള്‍ക്ക് ആയിരുന്നു ഇതുവരെ […]

അപകടമുണ്ടാക്കിയ കുഴിയില്‍ എല്ലുപൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍; കുഴിയില്‍ ചെടി നട്ട് നാട്ടുകാര്‍

ആലുവ: അപകടമുണ്ടാക്കിയ റോഡിലെ കുഴിയില്‍ എല്ല് പൊട്ടിയ കൈയ്യുമായി പ്രതിഷേധിച്ച് ദമ്പതികള്‍. എറണാകുളം ആലുവയിലാണ് പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് ഇവര്‍ സഞ്ചരിച്ച ഇരുചക്രവാഹനം റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടായത്. Also Read ; മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കായി വന്‍ തിരച്ചില്‍; ബോംബുകള്‍ എവിടെ നിന്ന് ലഭിച്ചെന്നതില്‍ കൂടുതല്‍ അന്വേഷണം, കനത്ത ജാഗ്രത ആലുവ ചൂണ്ടി ഭാഗത്ത് നെസ്റ്റ് വില്ലയുടെ മുന്‍വശത്താണ് പൂക്കാട്ടുപടി സ്വദേശി നൗഷാദും ഭാര്യ സുനിതയും അപകടത്തില്‍പ്പെട്ടത്. രാത്രി ഇരു ചക്രവാഹനത്തില്‍ ആലുവയില്‍ നിന്ന് പെരുമ്പാവൂരിലേക്ക് പോവുകയായിരുന്നു ദമ്പതികള്‍. […]

തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രവര്‍ത്തകന്റെ പ്രതിഷേധം

തൃശൂര്‍: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കെ.മുരളീധരന്റെ തോല്‍വിയില്‍ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിന്റെ രാജിയാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഒറ്റയാള്‍ പ്രതിഷേധം. കെ.മുരളീധരന്റെ ചിത്രവും ബോര്‍ഡുമായി വലപ്പാട് സ്വദേശി ഇസ്മയിലാണ് ഡിസിസി ഓഫീസിന്റെ കവാടത്തില്‍ പ്രതിഷേധിക്കുന്നത്. Also Read ; സുരേഷ് ഗോപിയുടെ ‘തൃശൂര്‍ മോഡല്‍’ പത്തനംതിട്ട തട്ടകമാക്കി പരീക്ഷിക്കാന്‍ അനില്‍ ആന്റണി ‘മുരളീധരനെ കുരുതികൊടുക്കുന്ന വര്‍ക്കിങ് പ്രസിഡന്റ് ടി.എന്‍.പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരും രാജിവയ്ക്കണം’ എന്ന് ആവശ്യപ്പെട്ടാണ് ഇസ്മയിലിന്റെ പ്രതിഷേധം. രാജിക്കാര്യത്തില്‍ തീരുമാനമുണ്ടാകുന്നതുവരെ നിരാഹാരമിരിക്കാനാണ് തീരുമാനമെന്നും 28 […]

‘കാക്കയുടെ നിറം’: ആര്‍എല്‍വി രാമകൃഷ്ണനു നേരെ ജാതി അധിക്ഷേപം; കലാമണ്ഡലം സത്യഭാമയ്ക്കെതിരെ വ്യാപക പ്രതിഷേധം.

തൃശൂര്‍: നര്‍ത്തകനും അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനു നേരെയാണ് ജാതിഅധിക്ഷേപം നടത്തിയത്. ഒരു യുട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമര്‍ശം. പുരുഷന്മാര്‍ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാള്‍ക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകള്‍. കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം നടക്കുന്നു. Also Read ; ചൂടല്ലേ, നീലഗിരിക്ക് പോകാം; ഊട്ടി – കൂനൂര്‍വഴി ടോയ് ട്രെയിനില്‍ ഒരു അടിപൊളി യാത്ര, സര്‍വീസ് മാര്‍ച്ച് 29 മുതല്‍ ”മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം […]

ഭാരത് ബന്ദ്: കേരളത്തില്‍ പ്രതിഷേധ പ്രകടനം മാത്രം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ എതിര്‍ത്ത് കര്‍ഷക-തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരതബന്ദ് വെള്ളിയാഴ്ച നടക്കും. എന്നാല്‍ ബന്ദ് കേരളത്തിലെ ജനജീവിതത്തെ ബാധിക്കില്ല. തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ മാത്രമാണ് പ്രതിഷേധ പ്രകടനം ഉണ്ടാകൂ. Also Read ; കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം വീണ്ടും ചര്‍ച്ച നടത്തും സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദി പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്. 2020-ല്‍ ഡല്‍ഹിയില്‍ കര്‍ഷകസമരം നടത്തിയ സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണതലത്തിലുള്ള ബന്ദിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതിനു ട്രേഡ് […]

എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി പോലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോദി ഗോ ബാക്ക് എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. Join with […]

  • 1
  • 2