• India

പുതുവത്സര ദിനത്തില്‍ കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി – സി58

ശ്രീഹരിക്കോട്ട: 2023ല്‍ ചന്ദ്രനെ കീഴടക്കിയ ഐഎസ്ആര്‍ഒ പുതുവത്സര ദിനത്തില്‍ പുതുചരിത്രം കുറിച്ചിരിക്കുകയാണ്. പിഎസ്എല്‍വിയുടെ അറുപതാമത് വിക്ഷേപണമായ പിഎസ്എല്‍വി -സി 58 ഇന്ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ വെച്ചായിരുന്നു വിക്ഷേപിച്ചത്. രാവിലെ 9.10ന് ഒന്നാം വിക്ഷേപണത്തറയില്‍ നിന്നായിരുന്നു എക്സ്പോസാറ്റ് അഥവാ എക്സ്റേ പോളാരിമീറ്റര്‍ സാറ്റ്ലൈറ്റിന്റെ വിക്ഷേപണം. ബഹിരാകാശത്തെ എക്സ്റേ തരംഗങ്ങളുടെ പഠനത്തിലൂടെ ബ്ലാക്ക് ഹോളിനെ കുറിച്ചുള്ള വിവരങ്ങള്‍ കണ്ടെത്തുക എന്നതാണ് ഐഎസ്ആര്‍ഒ ഇത്തവണ ലക്ഷ്യമിടുന്നത്. ബഹിരാകാശത്തെ എക്‌സ്‌റേ തരംഗങ്ങളുടെ ധ്രുവീകരണത്തെ കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന […]