October 16, 2025

സംസ്ഥാനത്ത് ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുരന്തമാകുന്ന സാഹചര്യത്തില്‍ ജൂലൈ 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ്‌സി അറിയിച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും. Also Read ; കോഴിക്കോട് ജില്ലയില്‍ ബീച്ച്, വെള്ളച്ചാട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചു ; ക്വാറികളുടെ പ്രവര്‍ത്തനത്തിനും വിലക്ക് അതേസമയം നേരത്തെ നിശ്ചയിച്ച അഭിമുഖങ്ങള്‍ക്ക് മാറ്റമില്ല. ദുരന്തബാധിത പ്രദേശങ്ങളില്‍ നിന്നുള്ള, അഭിമുഖത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്ക് മറ്റൊരവസരം നല്‍കുമെന്നും പിഎസ്‌സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. Join with metropost : വാർത്തകൾ […]

രണ്ട് ഘട്ട പരീക്ഷ രീതി ഉപേക്ഷിച്ച് പിഎസ്‌സി

പത്താം ക്ലാസ് അടിസ്ഥാനയോഗ്യതയായ തസ്തികകളിലേക്ക് രണ്ടുഘട്ടമായി പരീക്ഷ നടത്തുന്ന രീതി ഉപേക്ഷിച്ച് പിഎസ് സി. എല്‍ ഡി ക്ലാര്‍ക്ക് ലാസ്റ്റ് ഗ്രേഡ് തസ്തികകളിലേക്ക് ഉള്‍പ്പെടെ ഇനിമുതല്‍ ഒരു പരീക്ഷ മാത്രമേ ഉണ്ടാകൂ. രണ്ട് ഘ്ട്ടമായി നടത്തിയ പരീക്ഷ സാമ്പത്തികമായി വലിയ തിരിച്ചടിയായതോടെയാണ് പ്രാഥമിക പരീക്ഷകള്‍ ഒഴിവാക്കാന്‍ പിഎസ് സി തീരുമാനിച്ചത്. എല്ലാ പോസ്റ്റുകളിലേക്കും രണ്ടു പരീക്ഷകളാണ് നടത്തിയിരുന്നത്. ഇതിലൂടെ പിഎസ് സിക്ക് ലക്ഷങ്ങളാണ് നഷ്ടമായത്. അതേ സമയം ഉദ്യോഗാര്‍ത്ഥികള്‍ക്ക് രണ്ടു പരീക്ഷകള്‍ എഴുതേണ്ട അവസ്ഥയും ഉണ്ടായി. ഇതോടെയാണ് […]

സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (പുരുഷ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസ് ആയിരിക്കണം എന്നതാണ് യോഗ്യത. പ്രായ പരിധി 19-31 (നിയമാനുസൃതമായ വയസ്സിളവ് ഉണ്ടാകും). ശമ്പളം 27,900 മുതല്‍ 63,700 രൂപ വരെ. ശാരീരിക യോഗ്യത കുറഞ്ഞത് 165 സെ.മി ഉയരം, 81 സെ മി കുറയാത്ത നെഞ്ചളവും കുറഞ്ഞത് 5 സെ മി വികാസവും. അപേക്ഷകര്‍ക്ക് ശാരീരിക ന്യൂനതകള്‍ ഒന്നും ഉണ്ടായിരിക്കരുത്. നല്ല കാഴ്ച ശക്തിയും, […]