കൈലാസനാഥിന് പുതുദൗത്യം പുതുച്ചേരിയില്‍

വടകര: ജനിച്ചത് വടകരയില്‍, പഠിച്ചത് ഊട്ടിയില്‍, സേവനമത്രയും ഗുജറാത്തില്‍. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പടിയിറങ്ങിയ വടകരക്കാരന്‍ കെ. കൈലാസ് നാഥിന് ഇനിദൗത്യം പുതുച്ചേരിയില്‍. ജൂണ്‍ 30-ന് ഔദ്യോഗികജീവിതം അവസാനിപ്പിച്ച കൈലാസനാഥിനെ പുതുച്ചേരി ലെഫ്. ഗവര്‍ണറായാണ് രാഷ്ട്രപതി നിയമിച്ചത്. വടകര വില്യാപ്പള്ളി മുയ്യോട്ട് താഴയിലെ പറമ്പത്ത് താഴ കുനിയില്‍ റിട്ട. പോസ്റ്റ്മാസ്റ്റര്‍ പരേതനായ ഗോവിന്ദന്റെയും ലീലയുടെയും മകനാണ് കൈലാസ് നാഥ്. തൃശ്ശൂര്‍ എലൈറ്റ് ഗ്രൂപ്പിന്റെ പാര്‍ട്ണര്‍ ടി.ആര്‍. രാഘവന്റെ മകള്‍ ബീനയാണ് കൈലാസ് നാഥിന്റെ […]