ലോക്കോ പൈലറ്റില്ലാതെ ചരക്ക് ട്രെയിന്‍ കശ്മീരില്‍ നിന്ന് പഞ്ചാബ് വരെ കുതിച്ചു; ഒഴിവായത് വന്‍ ദുരന്തം, അന്വേഷണം ആരംഭിച്ചു
ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ കിലോമീറ്ററുകളോളം ട്രെയിന്‍ ഓടിയ സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. ജമ്മു കാശ്മീരിലെ കഠ് വ മുല്‍ പഞ്ചാബ് വരെയാണ് ട്രെയിന്‍ ലോകോ പൈലറ്റില്ലാതെ ഓടിയത്. ജമ്മു കാശ്മീരിലെ കഠ് വ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്കു ട്രെയിനാണ് തനിയെ ഓടിയത്. സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചു. Also Read ; ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കം; പണ്ടാര അടുപ്പില്‍ അഗ്നി പകര്‍ന്നു ട്രെയിന്‍ അപ്രതീക്ഷിതമായി തനിയെ ഓടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പഠാന്‍കോട്ട് ഭാഗത്തേയ്ക്കുള്ള ദിശയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍, മുന്നിലെ […]