December 23, 2025

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ അപകടം; പരുക്കേറ്റ ശ്രീതേജിനെ കണ്ട് അല്ലു അര്‍ജുന്‍

ബെംഗളൂരു : പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 9 വയസുകാരന്‍ ശ്രീതേജിനെ നേരിട്ട് കണ്ട് നടന്‍ അല്ലു അര്‍ജുന്‍. ഹൈദരാബാദിലെ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഡിസംബര്‍ 5 മുതല്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. അതേസമയം അപകടമുണ്ടായി ഒരു മാസം കഴിഞ്ഞാണ് കുട്ടിയെ കാണാന്‍ അല്ലു എത്തുന്നത്.എന്നാല്‍ നേരത്തെ കുട്ടിയെ കാണാന്‍ അല്ലു പോലീസിന്റെ അനുമതി തേടിയിരുന്നു. പക്ഷേ അന്ന് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാതെ മാത്രമേ കുട്ടിയെ കാണാന്‍ […]

ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി

ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി. പുഷ്പ 2 സിനിമയുടെ പ്രൈമറി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെ പോലീസ് അറസ്റ്റ് ചെയതത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ജയില്‍ വാസത്തിന് ഒടുവിലാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്. ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ […]

വീട്ടിലേക്ക് അപ്രതീക്ഷിതമായി പോലീസെത്തിയപ്പോള്‍ അല്ലു അര്‍ജുന്‍ അസ്വസ്ഥനായി, അനുമതിയില്ലാതെ വീട്ടിലേക്ക് കയറി വന്നതില്‍ നടന്‍ അതൃപ്തി അറിയിച്ചു, ഭാര്യയും പിതാവും പൊട്ടിത്തെറിച്ചു

അല്ലു അര്‍ജുന്റെ അറസ്റ്റ് ഇന്ത്യന്‍ സിനിമാ വ്യവസായത്തെത്തന്നെ അമ്പരപ്പിച്ചിരിക്കുന്നു. അറസ്റ്റിനെതിരെ വന്‍ പ്രതിഷേധവും ഉയരുന്നുണ്ട്. ബി ആര്‍ എസ് നേതാവ് കെ ടി രാമറാവു അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അപകടത്തിന്റെ യഥാര്‍ഥ ഉത്തരവാദികളാരാണ്? ഉത്തരവാദിയല്ലാത്ത ഒരു സംഭവത്തിന്റെ പേരില്‍ അല്ലു അര്‍ജുനോട് ഒരു കുറ്റവാളിയെപ്പോലെയാണ് പോലീസ് പെരുമാറിയതെന്ന് കെ ടി ആര്‍ പറഞ്ഞു. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തിയാണ് നടനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ഭാരതീയ ന്യായ സംഹിതയിലെ 105, 118 (1) വകുപ്പുകളാണ് ചുമത്തിയതെന്നാണ് വിവരം. 10 […]

‘പുഷ്പ 2’ പ്രീമിയര്‍ ഷോയ്ക്കിടെ അപകടം ; തിക്കിലും തിരക്കിലുംപെട്ട് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അല്ലുഅര്‍ജുന്‍ നായകനായെത്തി വേള്‍ഡ് വൈഡ് റിലീസ് ചെയ്ത പുഷ്പ 2 ന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. രാവിലത്തെ ഫാന്‍ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. Also Read ; ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജ് (9), […]