നിലമ്പൂരിലെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമിയടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ട്: ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം: നിലമ്പൂരില്‍ തന്റെ ജയത്തിന് പിന്നില്‍ ജമാഅത്തെ ഇസ്ലാമി അടക്കം എല്ലാ സംഘടനകളുടെയും സഹായമുണ്ടെന്ന് നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത്. നിലമ്പൂരിലെ തന്റെ വിജയം പ്രതീക്ഷിച്ചതാണ്. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടിയും ഇടതുപക്ഷ സര്‍ക്കാരിനെതിരെയും നിലമ്പൂരുകാര്‍ എഴുതിയ വിധിയാണ് ഇതെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷമായി നിലമ്പൂര്‍ അനുഭവിക്കുന്ന അവഗണനയ്ക്കെതിരായ പ്രതികരണം കൂടിയായിരുന്നു ഇതെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. Also Read; വി എസ് അച്യുതാനന്ദന്‍ ചികിത്സയില്‍ തുടരുന്നു; ആരോഗ്യനില തൃപ്തികരം യുഡിഎഫ് മികച്ച രീതിയില്‍, വളരെ കെട്ടുറപ്പോട് കൂടി മുന്നോട്ടുപോയി […]

നിലമ്പൂരില്‍ ആര് ജയിക്കും? രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത് വോട്ടെണ്ണല്‍ ഫലമറിയാന്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു. അഞ്ചാം റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 3771 വോട്ട് ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനുള്ളത്. എന്നാല്‍ അഞ്ചാം റൗണ്ടില്‍ എണ്ണേണ്ട ഒന്‍പതാം നമ്പര്‍ ബൂത്തിലെ വോട്ടെണ്ണിയില്ല. യന്ത്രത്തകരാറാണ് വോട്ട് എണ്ണാതിരിക്കാന്‍ കാരണം. എങ്കിലും യുഡിഎഫ് പ്രതീക്ഷിച്ച ലീഡ് നിലയിലേക്ക് ആര്യാടന്‍ ഷൗക്കത്ത് എത്തിയിരിക്കുന്നു. എല്‍ഡിഎഫ് 16078 യുഡിഎഫ് 19849 അന്‍വര്‍ 6636 ബിജെപി 2271   ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം സ്വരാജ്, യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി […]

75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 75000-ല്‍ കുറയാതെ വോട്ട് പിടിക്കുമെന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍. ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും എല്‍ഡിഎഫില്‍ നിന്ന് 35 മുതല്‍ 40 ശതമാനം വോട്ട് പിടിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. യുഡിഎഫില്‍ നിന്ന് 25 ശതമാനം വോട്ട് പിടിക്കും. ആര്യാടന്‍ ഷൗക്കത്ത് 45000 വോട്ട് പിടിച്ചാല്‍ ഭാഗ്യം. ഷൗക്കത്തിന് ഇപ്പോഴും വി വി പ്രകാശിന്റെ വീട്ടില്‍ പോകാന്‍ കഴിഞ്ഞിട്ടില്ല. സ്വരാജ് പോയതിന് കുഴപ്പമില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഏത് വീട്ടിലും […]

മുന്നണികള്‍ കൊട്ടിക്കലാശം കൊഴുപ്പിക്കാന്‍ ഒരുങ്ങുന്നു; ആ സമയം അന്‍വര്‍ വീടുകയറി പ്രചാരണം നടത്തും

നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണങ്ങള്‍ക്ക് അവസാനം കുറിച്ചുകൊണ്ട് നിലമ്പൂരില്‍ ഇന്ന് കൊട്ടിക്കലാശം. നിലമ്പൂര്‍ ടൗണ്‍ കേന്ദ്രീകരിച്ചാണ് കൊട്ടിക്കലാശം നടക്കുക. നഗരത്തിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ മൂന്ന് മുന്നണികള്‍ക്കുമായി പോലീസ് വേര്‍തിരിച്ച് നല്‍കിക്കഴിഞ്ഞു. നിലമ്പൂര്‍ മേഖലയിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പുറമെ 7 ഡിവൈഎസ്പിമാര്‍, 21 ഇന്‍സ്പെക്ടര്‍മാര്‍ ഉള്‍പ്പടെ മൊത്തം 773 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. വൈകിട്ട് ആറ് മണിയോടെയാണ് കൊട്ടിക്കലാശം സമാപിക്കുക. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ പ്രധാനപ്പെട്ട […]

നിലമ്പൂരില്‍ പ്രചാരണം മുറുകുന്നു; നാളെ കൊട്ടിക്കലാശം

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനലാപ്പില്‍. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്. തുടര്‍ന്ന് ഈ മാസം 23നാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അവസാനലാപ്പില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്ലാമി ബന്ധം ഉയര്‍ത്തിയാണ് എല്‍ഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫിന്റെ പ്രചാരണം. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്. Also Read; മേയര്‍ക്കെതിരെ വധഭീഷണി […]

നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍

നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്‍ഥി പി വി അന്‍വറിന്റെ പ്രചരണത്തിനായി ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ യൂസഫ് പത്താന്‍ നിലമ്പൂരിലെത്തി. നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകുമെന്ന് യൂസഫ് പത്താന്‍ പറഞ്ഞു. ടര്‍ഫില്‍ കുട്ടികള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ പത്താനും കൂടിയതോടെ ചെറിയ ഇടവേളയ്ക്ക് ശേഷം അന്‍വറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വീണ്ടും ആവേശഭരിതമായി. Also Read; ഭര്‍ത്താവിനെ കഴുത്തറുത്തുകൊന്ന് ഭാര്യ തൂങ്ങിമരിച്ച നിലയില്‍ തൃണമൂലിന് കേരളത്തില്‍ വളരാന്‍ കഴിയുമെന്ന് യൂസഫ് പത്താന്‍ പ്രതീക്ഷ പങ്കുവച്ചു. […]

‘ജൂണ്‍ 19 ന് ജനങ്ങള്‍ കത്രികകൊണ്ട് പിണറായിസത്തിന്റെ അടിവേരറുക്കും’; പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരത്തിന് കത്രിക ചിഹ്നം ലഭിച്ചതോടെ തനിക്ക് നൂറു ശാതമാനം വിജയം ഉറപ്പാണെന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥി പിവി അന്‍വര്‍. ഈ തിരഞ്ഞെടുപ്പില്‍ കത്രിക ചിഹ്നവും കത്രിക പൂട്ടും പ്രധാന ചര്‍ച്ചവിഷയമാകും. ജൂണ്‍ 19ന് കത്രിക കൊണ്ട് ശബ്ദം പോലും ഇല്ലാതെ ജനങ്ങള്‍ പിണറായിസത്തിന്റെ അടിവേരറുക്കുമെന്നും അദ്ദേഹം പറഞ്ഞു. കത്രിക ചിഹ്നത്തില്‍ താന്‍ രണ്ട് തവണ മത്സരിച്ചിട്ടുണ്ടെന്നും അതിനാല്‍ കത്രിക അപരിചിതമായ ചിഹ്നം അല്ലെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. Also Read; കൊച്ചിയിലെ കപ്പല്‍ അപകടം; ദക്ഷിണാഫ്രിക്കയില്‍ […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും; മത്സരം മലയോര ജനതയ്ക്ക് വേണ്ടി: പി വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോകുകയാണെന്ന് നിലപാട് വ്യക്തമാക്കി പിവി അന്‍വര്‍. തൃണമൂല്‍ കോണ്‍ഗ്രസില്‍ മത്സരിക്കുന്നത് മലയോര ജനതക്ക് വേണ്ടിയാണെന്ന് പിവി അന്‍വര്‍ പറഞ്ഞു. 9 വര്‍ഷം നടത്തിയ പ്രവര്‍ത്തനത്തിനാണ് വോട്ട് തേടുന്നത്. പണം വരും. ജനങ്ങള്‍ തന്നെ പിന്തുണക്കുന്നുണ്ട്. സതീശന്റെ കാല്‍ നക്കി മുന്നോട്ട് ഇല്ലെന്നും അന്‍വര്‍ പറഞ്ഞു. ഇന്ന് രാവിലെ അന്‍വര്‍ മത്സരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്‍വര്‍ വീട്ടില്‍ മാധ്യമങ്ങളെ കണ്ടത്. Also Read; അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം […]

അന്‍വറിനെക്കാണാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല, മാങ്കൂട്ടത്തില്‍ സ്വയം പോയതാണ്: വി ഡി സതീശന്‍

നിലമ്പൂര്‍: പി.വി. അന്‍വറിന്റെ വീട്ടില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അനുനയത്തിന് പോയതില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ല രാഹുല്‍ അന്‍വറിനെ പോയി കണ്ടതെന്ന് സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയില്ല. ആ വാതില്‍ അടച്ചുവെന്നും സതീശന്‍ വിശദീകരിച്ചു. ശനിയാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു രാഹുല്‍ അന്‍വറിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഈ സന്ദര്‍ശനം യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സതീശന്‍ പറഞ്ഞു. അന്‍വറുമായി ഇനിയൊരു ചര്‍ച്ചയുമില്ലെന്നാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണിയോഗം ചേര്‍ന്ന് ആ തീരുമാനം […]

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ അന്‍വര്‍ മത്സരിക്കും; പാര്‍ട്ടി ചിഹ്നം അനുവദിച്ച് തൃണമൂല്‍ കോണ്‍ഗ്രസ്

മലപ്പുറം: പി വി അന്‍വര്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കും. അതിനായി അന്‍വറിന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ചിഹ്നം അനുവദിച്ചു. അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കുമെന്നാണ് സൂചന. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭയിലെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഡെറിക് ഒബ്രിയാനാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ സംഘം ഇന്ന് കേരളത്തിലെത്തും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ […]