പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായിരുന്ന എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു

മലപ്പുറം: മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ ഗുരുതര ആരോപണത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന പത്തനംതിട്ട മുന്‍ എസ് പി സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുത്തു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് സുജിത് ദാസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശിപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്പാണ് തിരിച്ചെടുക്കല്‍ നടപടി. Also Read; സിപിഎമ്മിന്റെ കൊടിയും ഫ്‌ളക്‌സും സ്ഥാപിച്ചു; മൂന്നര ലക്ഷം പിഴയടയ്ക്കണമെന്ന് നോട്ടീസ് നല്‍കി കൊല്ലം കോര്‍പ്പറേഷന്‍ പി വി അന്‍വറുമായുള്ള വിവാദ ഫോണ്‍ സംഭാഷണം പുറത്ത് വന്നതിന് പിന്നാലെയാണ് സുജിത് […]

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍, വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് പി വി അന്‍വര്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിരുപാധികം പിന്തുണക്കുമെന്നും അന്‍വര്‍ പറഞ്ഞു. Also Read ; എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍ ‘നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ […]

യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍

മലപ്പുറം : യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അന്‍വര്‍. എല്ലാ യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് […]

പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അഡ്വ. വിശ്വന്‍ മുഖേന പി ശശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദശം. വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗത്തിലുമായി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്. തലശ്ശേരി കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് പി ശശി ഹര്‍ജി നല്‍കിയിട്ടുണ്ട്. Also Read; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അന്‍വര്‍ എത്തിയത് ഡിഎംകെ ഷാള്‍ അണിഞ്ഞ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കേരള പോലീസ് സോനയ്ക്കുമെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി പി വി അന്‍വര്‍ എംഎല്‍എ. നിയമസഭാ സമ്മേളനത്തിനി പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് അന്‍വര്‍ വീണ്ടും വിമര്‍ശനമുന്നയിച്ചത്. ഡിഎംകെ ഷാള്‍ അണിഞ്ഞ് കയ്യില്‍ ചുവന്ന തോര്‍ത്തുമായാണ് പി വി അന്‍വര്‍ നിയമസഭയിലേക്ക് എത്തിയത്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുഖ്യമന്ത്രിയും കുടുംബവും അമേരിക്കയിലേക്ക് പോകുന്നു. അദ്ദേഹം പോകുന്നത് ചില കാര്യങ്ങള്‍ സെറ്റില്‍ ചെയ്യാന്‍ വേണ്ടിയാണ്. വേണ്ടിവന്നാല്‍ യാത്രയുടെ വിശദാംശങ്ങള്‍ പുറത്തുവിടുമെന്നും അന്‍വര്‍ […]

അന്‍വറിന്റെ ഡിഎംകെ മോഹം പൊലിയുന്നു, പാര്‍ട്ടിയുമായി ഇടയുന്നവരെ മുന്നണിയിലെടുക്കാന്‍ സാധിക്കില്ലെന്ന് ഡിഎംകെ

ചെന്നൈ: സിപിഎമ്മിനോട് ഇടഞ്ഞ് പുതിയ പാര്‍ട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അന്‍വര്‍ എംഎല്‍എക്ക് തിരിച്ചടിയായി ഡിഎംകെ പാര്‍ട്ടി അംഗത്വം. ഡിഎംകെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന നിലപാടാണ് ഡിഎംകെ നേതൃത്വം. കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ പാര്‍ട്ടിയില്‍ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമാണെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രതികരിച്ചു. വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കി. Also Read ; സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശത്തെ വളച്ചൊടിച്ചു, പ്രസ്താവനയെ പിഎംഎ […]

സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരില്‍ അന്‍വറിന്റെ വിശദീകരണ യോഗം ഇന്ന്

മലപ്പുറം: സിപിഐഎമ്മിന്റെ പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി നിലമ്പൂരിലെ പൊതുയോഗം ശക്തിപ്രകടനമാക്കാന്‍ പി വി അന്‍വര്‍ എംഎല്‍എ. നിലമ്പൂരിലെ ഏറ്റവും അധികം ജനത്തിരക്കുള്ള ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് വൈകിട്ട് 6.30 ന് നടക്കുന്ന പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരെ ഉള്‍പ്പെടെ തെളിവുകള്‍ പുറത്തുവിടുമെന്നാണ് അന്‍വറിന്റെ അവകാശവാദം. പുതിയ പാര്‍ട്ടി രൂപീകരിക്കുന്ന കാര്യത്തിലും അന്‍വര്‍ ഇന്ന് നിലപാട് വ്യക്തമാക്കും. മാമി തിരോധാനത്തില്‍ കോഴിക്കോട് പൊതുയോഗം നടത്തുമെന്നും അന്‍വര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിലമ്പൂരില്‍ പോലീസ് സുരക്ഷ […]