January 28, 2025

പി വി അന്‍വറിനെതിരായ വിജിലന്‍സ് അന്വേഷണം ; പ്രാഥമിക റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളിൽ

കൊച്ചി: പി വി അന്‍വറിനെതിരായ നടപടികള്‍ വേഗത്തിലാക്കി വിജിലന്‍സ്. ആലുവയില്‍ ഭൂമി അനധികൃതമായാണ് അന്‍വര്‍ സ്വന്തമാക്കിയതെന്ന പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ആലുവ എടത്തലയില്‍ പാട്ടഭൂമി അനധികൃതമായി പോക്കുവരവ് ചെയ്‌തെന്ന പരാതി അന്വേഷിക്കുന്ന വിജിലന്‍സ് സംഘം വിവാദ ഭൂമിയിലെത്തി വിശദമായ പരിശോധന നടത്തി. വിഷയത്തില്‍ ഒരാഴ്ചയ്ക്കകം പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍ നടപടികളിലേക്ക് കടക്കാനാണ് വിജിലന്‍സ് നീക്കം. Also Read ; പത്തനംതിട്ടയില്‍ വീണ്ടും പോക്‌സോ കേസ് ; 17 കാരി പീഡനത്തിരയായി, 4 പേര്‍ അറസ്റ്റില്‍, […]

അനധികൃതമായി 11 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം

തിരുവനന്തപുരം: പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃതമായി പോക്കുവരവ് നടത്തി ഭൂമി സ്വന്തമാക്കിയെന്ന പരാതിയിലാണ് പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം. ആലുവയിലാണ് 11 ഏക്കര്‍ ഭൂമി അന്‍വര്‍ ഇത്തരത്തില്‍ സ്വന്തമാക്കിയെന്നാണ് കേസ്. പാട്ടവകാശം മാത്രമുള്ള ഭൂമി കൈവശപ്പെടുത്തിയെന്ന് വിജിലന്‍സിന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. തുടര്‍ന്ന് ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി അന്വേഷണത്തിന് ഉത്തരവിട്ടു. Also Read ; പിപിഇ കിറ്റ് അഴിമതി: ‘ജനത്തിന്റെ ദുരിതം വിറ്റ് കാശാക്കി’, […]

യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് ; നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍

നിലമ്പൂര്‍: യുഡിഎഫ് നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍.യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.കൂടാതെ യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. Also Read ; സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍ അതേസമയം എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് […]

പി വി അന്‍വറിന് വീണ്ടും വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

കണ്ണൂര്‍: പി വി അന്‍വറിന് വീണ്ടും പി ശശിയുടെ വക്കീല്‍ നോട്ടീസ്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാന്‍ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമര്‍ശത്തിലാണ് പി ശശി അന്‍വറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പി വി അന്‍വറിന്റെ ആരോപണം അടിസ്ഥാനരഹിതമെന്നും അത് പിന്‍വലിക്കണമെന്നും പി ശശിയുടെ വക്കീല്‍ നോട്ടീസ് പറയുന്നു. അന്‍വറിന് ശശി അയക്കുന്ന നാലാമത്തെ വക്കീല്‍ നോട്ടീസാണിത്. പി ശശിയുടെ പരാതിയില്‍ അന്‍വറിനെതിരെ നിലവില്‍ മൂന്ന് കേസുകള്‍ കണ്ണൂരിലെ കോടതികളിലുണ്ട്. Also Read; നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം […]

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് എം വി ഗോവിന്ദന്‍

മലപ്പുറം: നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന് ഇടതുപക്ഷം തയ്യാറെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മണ്ഡലത്തില്‍ സ്വതന്ത്രന്‍ വരുമോയെന്നൊക്കെ അപ്പോള്‍ നോക്കാമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. പി ശശിയെ ശത്രുവായി പ്രഖ്യാപിച്ചത് കൊണ്ടാണ് പിവി അന്‍വര്‍ അദ്ദേഹത്തിനെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്നത്. അന്‍വര്‍ യുഡിഎഫില്‍ മാപ്പപേക്ഷ എഴുതി തയ്യാറായി നില്‍ക്കുകയാണെന്നും ഗോവിന്ദന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്‍ എം വിജയന്റെ മരണത്തില്‍ കടത്തിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസ് […]

‘അഴിമതി ആരോപണം പി ശശി പറഞ്ഞിട്ട്’; വി ഡി സതീശനോട് ക്ഷമ ചോദിച്ച് പി വി അന്‍വര്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണ് വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണമെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് താന്‍ ചെയ്തതെന്നും സ്പീക്കറുടെ കൂടെ അറിവോടെ ചെയ്ത പ്രവര്‍ത്തിയുടെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. Also Read; നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍, വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം ‘പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ 150 കോടിയുടെ കോഴ […]

നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് പി വി അന്‍വര്‍, വി എസ് ജോയിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് നിര്‍ദേശം

തിരുവനന്തപുരം: എംഎല്‍എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ നിലമ്പൂരില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് പി വി അന്‍വര്‍. തിരുവനന്തപുരത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അന്‍വര്‍ ഇക്കാര്യം അറിയിച്ചത്. കൂടാതെ നിലമ്പൂരില്‍ യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ നിരുപാധികം പിന്തുണക്കുമെന്നും അന്‍വര്‍ പറഞ്ഞു. Also Read ; എംഎല്‍എ സ്ഥാനം രാജിവെച്ചത് മമത ബാനര്‍ജിയുടെ നിര്‍ദേശ പ്രകാരമെന്ന് പി വി അന്‍വര്‍ ‘നിലമ്പൂരില്‍ മത്സരിക്കില്ല. യുഡിഎഫ് നിര്‍ത്തുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് നിരുപാധിക പിന്തുണ നല്‍കും. സര്‍ക്കാരിന്റെ അവസാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ […]

എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ; റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ആറ് മണിക്കൂര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ […]

പി ശശിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; അന്‍വര്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തിയെന്ന കേസില്‍ പി വി അന്‍വര്‍ എംഎല്‍എ നേരിട്ട് ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ മൂന്നിന് അന്‍വര്‍ നേരിട്ട് ഹാജരാകണമെന്നാണ് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അഡ്വ. വിശ്വന്‍ മുഖേന പി ശശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നിര്‍ദശം. വാര്‍ത്താ സമ്മേളനങ്ങളിലും പ്രസംഗത്തിലുമായി അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതിയിലുള്ളത്. തലശ്ശേരി കോടതിയിലും ഇതേ ആവശ്യം ഉന്നയിച്ച് പി ശശി ഹര്‍ജി നല്‍കിയിട്ടുണ്ട്. Also Read; ശബരിമലയില്‍ ഭക്തജന തിരക്ക് തുടരുന്നു

അന്‍വര്‍ ‘വായ പോയ കോടാലി’ എന്ന് പിണറായി വിജയന്‍

തൃശൂര്‍: പി വി അന്‍വര്‍ എംഎല്‍എയെ പരോക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ‘വായ പോയ കോടാലിയെ’ പരോക്ഷമായി ഉപയോഗിക്കാന്‍ യുഡിഎഫ് ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശ്നങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നാണ് ആ വിദ്വാന്‍ നോക്കുന്നത്. അതിന്റെ ഭാഗമായി എന്തും വിളിച്ചുപറയുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതിനെതിരെ ശ്രദ്ധയോടെ ഇരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചേലക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. Also Read; അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി […]