എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ; റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ആറ് മണിക്കൂര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ […]