December 1, 2025

താല്‍ക്കാലിക വി സി നിയമനത്തില്‍ സമവായത്തിന് ശ്രമം, ഗവര്‍ണറെ കണ്ട് മന്ത്രിമാര്‍

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമന വിവാദത്തിനിടെ പുതിയ നീക്കവുമായി മന്ത്രിമാര്‍. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, നിയമ മന്ത്രി പി രാജീവ് എന്നിവര്‍ രാജ്ഭവനിലെത്തി ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ രാണുകയായിരുന്നു. താല്‍ക്കാലിക വി സി നിയമനത്തില്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉപഹര്‍ജിയുമായി നീങ്ങവെയാണ് സുപ്രധാന കൂടിക്കാഴ്ച. സമവായ ശ്രമം ലക്ഷ്യമിട്ടാണ് മന്ത്രിമാര്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍ ഗവര്‍ണര്‍ അനുനയത്തിന് വഴങ്ങുമോയെന്നതില്‍ ആകാംക്ഷ നിലനില്‍ക്കുകയാണ്. Also Read; കനത്ത മഴയ്ക്കും കാറ്റിനും […]

കീം പരീക്ഷാഫലം; സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരം: മന്ത്രി ആര്‍ ബിന്ദു

കൊച്ചി: കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തിയ ഇടപെടല്‍ സദുദ്ദേശപരമാണെന്ന് മന്ത്രി ആര്‍ ബിന്ദു. എല്ലാ കുട്ടികള്‍ക്കും നീതി ഉറപ്പാക്കാന്‍ ആയിരുന്നു സര്‍ക്കാര്‍ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോര്‍മുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാര്‍ത്ഥിക്കും നഷ്ടങ്ങള്‍ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമര്‍ശിച്ചു. Also Read; കാലില്‍ കയറിയ മരക്കുറ്റി പൂര്‍ണമായും നീക്കാതെ […]

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ

കൊച്ചി: ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവുമായി വീഡിയോകോളിലൂടെ സംസാരിച്ച് ഉമാ തോമസ് എംഎല്‍എ. ‘മിനിസ്റ്ററേ… ഇപ്പൊ കുറച്ചു ആശ്വാസൊണ്ട്.., വരുന്ന അസംബ്ലി സെഷനില്‍ ചിലപ്പോ ഉണ്ടാവില്ല, മിനിസ്റ്റര്‍ വന്നതില്‍ സന്തോഷം’ എന്നാണ് ഉമാ തോമസ് വീഡിയോ കോളിലൂടെ പറഞ്ഞത്. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ രാധാമണി പിള്ള, മറ്റ് സഹപ്രവര്‍ത്തകര്‍ എന്നിവരുമായും ആശുപത്രി മുറിയില്‍ നിന്നും ഉമാ തോമസ് വീഡിയോ കോളിലൂടെ സംസാരിച്ചു. Also Read; ‘വേണ്ടി വന്നാല്‍ ജാമ്യം ക്യാന്‍സല്‍ ചെയ്യും, ബോബി ചെമ്മണ്ണൂര്‍ നാടകം കളിക്കരുത്’: […]

സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി; പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദുവും കെ കെ ശൈലജയും

തിരുവനന്തപുരം: ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് മന്ത്രി ആര്‍ ബിന്ദു. ബലാത്സംഗ കേസ് പോലുളള കേസുകളില്‍ സ്ത്രീകള്‍ക്ക് ഒപ്പം നില്‍ക്കാന്‍ സുപ്രീം കോടതിക്ക് ബാധ്യതയുണ്ടെന്ന് ബിന്ദു അഭിപ്രായപ്പെട്ടു. സുപ്രീംകോടതി പരമോന്നത നീതിപീഠമാണ്. കുറ്റം ചെയ്തതിന് തെളിവുണ്ടെങ്കില്‍ ഒരു മുന്‍കൂര്‍ ജാമ്യത്തിലും കാര്യമില്ല. സിദ്ദിഖ് ഒളിവില്‍ പോയതുകൊണ്ടാണ് കേരളാ പോലീസിന് പിടിക്കാന്‍ കഴിയാതെ പോയത്. പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നെന്നും ജാമ്യം എല്ലാ കാലത്തേക്കും അല്ലല്ലോയെന്നും മന്ത്രി ആര്‍ ബിന്ദു […]

അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: വിദേശ സര്‍വകലാശാല വിഷയത്തില്‍ പ്രതികരണവുമായി മന്ത്രി ആര്‍ ബിന്ദു. അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇടതുനയത്തെപ്പറ്റി മാദ്ധ്യമങ്ങള്‍ക്ക് വേവലാതി വേണ്ടെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസമേഖലയില്‍ സ്വകാര്യനിക്ഷേപം അനുവദിക്കാനും സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കാനുമുള്ള ബഡ്ജറ്റ് നിര്‍ദ്ദേശത്തെ മന്ത്രി കഴിഞ്ഞ ദിവസം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസമേഖലയുടെ പ്രവര്‍ത്തനം വിപുലമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ‘ഇന്ത്യ മുന്നോട്ടുകൊണ്ടുപോകുന്ന നയസമീപനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന സാഹചര്യങ്ങള്‍ കൂടി നമ്മുടെ നാട്ടിലുണ്ട്. തീര്‍ച്ചയായും സംസ്ഥാനത്തിന്റെ ജാഗ്രതാപൂര്‍വമായ കരുതലോടുകൂടിത്തന്നെ കിട്ടാവുന്ന സാദ്ധ്യതകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് അദ്ദേഹം സൂചിപ്പിച്ചത്. ധനകാര്യമന്ത്രിയെ സംബന്ധിച്ചിടത്തോളം ധനകാര്യപരമായ […]

കുസാറ്റ് അപകടം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കോഴിക്കോടാണുള്ളത്. കുസാറ്റ് കാമ്പസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ […]