സിദ്ധാര്‍ഥിന്റെ മരണം; സാംസ്‌കാരിക കേരളത്തെ പരിഹസിച്ച് റഫീഖ് അഹമ്മദ്
തൃശൂര്‍: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥി ജെ.എസ്.സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ്. സാംസ്‌കാരിക കേരളത്തെ പരിഹസിച്ചുകൊണ്ടുള്ള കാര്‍ട്ടൂണ്‍ പങ്കുവച്ചാണ് സമൂഹമാധ്യമത്തില്‍ റഫീഖിന്റെ പോസ്റ്റ്. ‘സിദ്ധാര്‍ഥ്.. മാപ്പ്’ എന്ന കുറിപ്പ് സഹിതമാണ് കാര്‍ട്ടൂണ്‍ പങ്കുവച്ചത്. Also Read ; റമദാന്‍ മാസത്തില്‍ ജീവനക്കാരുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി യുഎഇ കഴിഞ്ഞ മാസം 18 നായിരുന്നു ഹോസ്റ്റലില്‍ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ സിദ്ധാര്‍ഥിനെ കണ്ടെത്തിയിരുന്നത്. ഫെബ്രുവരി 14ന്, കോളജിലെ പരിപാടിക്കിടെ […]





Malayalam 









































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































