ഹണിറോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍

കൊച്ചി : തനിക്കെതിരെ നടി നടി ഹണിറോസ് നല്‍കിയ പരാതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍. അറസ്റ്റ് സാധ്യത മുന്നില്‍ കണ്ടാണ് രാഹുലിന്റെ നീക്കം. സമൂഹമാധ്യങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് നടിയുടെ പരാതി. പരാതിയിന്‍മേല്‍ കേസെടുക്കുന്നതില്‍ പോലീസ് നിയമോപദേശം തേടിയ വേളയിലാണ് രാഹുല്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഹര്‍ജി നാളെ പരിഗണിക്കും. Also Read ; പോലീസില്‍ പരാതി നല്‍കിയതിന് അച്ഛനെ കൊന്നു; മകന് ജീവപര്യന്തം കഠിന തടവും 1 ലക്ഷം രൂപ പിഴയും രാഹുലിനെതിരെ എറണാകുളം സെന്‍ട്രല്‍ […]

രാഹുല്‍ ഈശ്വറിനെതിരെ നിയമനടപടിയുമായി ഹണിറോസ് ; പോലീസില്‍ പരാതി നല്‍കി

രാഹുല്‍ ഈശ്വറിനെതിരെ പോലീസില്‍ പരാതി നല്‍കി നടി ഹണിറോസ്. ബോബി ചെമ്മണ്ണൂരിനെതിരെ നടി പരാതി നല്‍കിയതിന് പിന്നാലെ നടിക്കെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് ഇപ്പോള്‍ താരം പരാതി നല്‍കിയിരിക്കുന്നത്. താന്‍ കൊടുത്ത ലൈംഗികാധിക്ഷേപ പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം തനിക്കുനേരെ തിരിക്കാനും ബോധപൂര്‍വം ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ ഹണിറോസ് പരാതി നല്‍കിയിരിക്കുന്നത്. Also Read ; ആ ഭാവനാദം ഇനിയില്ല…. പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് വൈകീട്ട് വസ്ത്ര സ്വാതന്ത്ര്യം തന്റെ മൗലികാവകാശമാണെന്നിരിക്കെ രാഹുല്‍ ഈശ്വര്‍ […]