October 16, 2025

സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങി സര്‍ക്കാര്‍: രാഹുല്‍ മാങ്കൂട്ടത്തില്‍

കൊല്ലം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ശബരിമലയിലെ സ്വര്‍ണം നഷ്ടമായതില്‍ മറുപടി പറയേണ്ടത് അമ്പലം വിഴുങ്ങികളായ സര്‍ക്കാര്‍ ആണെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ല, കത്തുകള്‍ക്ക് രേഖയുണ്ട്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ശബരിമല പ്രതിഷേധത്തെ തുടര്‍ന്ന് റിമാന്‍ഡിലായ സന്ദീപ് വാര്യര്‍ അടക്കമുള്ളവരെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലെത്തി സന്ദര്‍ശിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ന്യായമായ ആവശ്യത്തിന് വേണ്ടിയാണ് സമരം ചെയ്തത്. അതിന് വേണ്ടി ജയില്‍ വാസം […]

പൊതുപരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തും; രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് ഡിവൈഎഫ്‌ഐയും ബിജെപിയും

പാലക്കാട്: പൊതുപരിപാടിയില്‍ പങ്കെടുത്ത രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പരിഹസിച്ച് ഡിവൈഎഫ്‌ഐയും ബിജെപിയും. രാഹുല്‍ പൊതു പരിപാടിയില്‍ പങ്കെടുത്തത് ഒളിച്ചും പാത്തുമാണെന്നും ധൈര്യമുണ്ടെങ്കില്‍ എല്ലാവരെയും അറിയിച്ച് പരിപാടിയില്‍ പങ്കെടുക്കൂവെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെസി റിയാസുദീന്‍ പ്രതികരിച്ചു. തൃശൂരിലെ ജ്വല്ലറിയില്‍ കവര്‍ച്ചാശ്രമം; പ്രതി അറസ്റ്റില്‍ രാഹുലിന്റേത് ഒളിസേവയെന്നാണ് ബിജെപി സംസ്ഥാന ട്രഷറര്‍ ഇ കൃഷ്ണദാസ് പറഞ്ഞു. രാഹുല്‍ പരിപാടിയില്‍ പങ്കെടുത്തത് ഇരുട്ടിന്റെ മറവിലാണന്നും ഒരാളെയും അറിയിക്കാതെയാണെന്നും കൃഷ്ണദാസ് പരിഹസിച്ചു. പാലക്കാട് – ബാംഗ്ലൂര്‍ കെഎസ്ആര്‍ടിസിയുടെ പുതിയ എസി ബസ് […]

മലമ്പുഴ യക്ഷിയെ സാരി ധരിപ്പിച്ചു; പാലക്കാട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയതിന് പിന്നാലെ ട്രോളുകളും സൈബര്‍ ആക്രമണവും

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങളെത്തുടര്‍ന്ന് ഔദ്യോഗിക പരിപാടികളില്‍ നിന്ന് വിട്ടുനിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ പാലക്കാട് മണ്ഡലത്തില്‍ തിരിച്ചെത്തിയതോടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രതിഷേധവും ട്രോളും കടുപ്പിച്ച് സി പി ഐ എം. ബിനീഷ് കോടിയേരി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സാരി ധരിപ്പിച്ച മലമ്പുഴ യക്ഷിയുടെ ഫോട്ടോ വലിയ ചര്‍ച്ചക്ക് നിദാനമായി. ഒരു മണിക്കൂറിനുള്ളില്‍ 240 ഷെയറുകളാണ് നടന്നത്. മൂവായിരത്തിലേറെ പേര്‍ ലൈക്ക് ചെയ്ത ഫോട്ടോയ്ക്ക് താഴെ നാനൂറിലേറെ പേര്‍ കമെന്റുകള്‍ ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് […]

വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാടെത്തി

പാലക്കാട്: ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ പാലക്കാടെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 38 ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മണ്ഡലത്തിലെത്തുന്നത്. മുന്‍ മണ്ഡലം പ്രസിഡന്റ് സേവ്യരുടെ വീട്ടിലാണ് എംഎല്‍എ എത്തിയത്. രാവിലെ മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചു. ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ വാഹനം രജിസ്റ്റര്‍ ചെയ്തത് മറ്റൊരാളുടെ പേരില്‍, സമന്‍സ് നല്‍കും ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോട് കൂടിയാണ് അടൂരിലുള്ള വീട്ടില്‍ നിന്ന് രാഹുല്‍ പാലക്കാടേക്ക് തിരിച്ചത്. രാഹുലിന്റെ വരവ് കണക്കിലെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ എംഎല്‍എ ഓഫീസിന് സമീപമെത്തിയിരുന്നു. പ്രതിഷേദമുണ്ടായേക്കുമെന്ന […]

രാഹുലിനെതിരായ ലൈംഗികാതിക്രമ കേസ്; ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗികാതിക്രമ കേസില്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. രാഹുലിന്റെ ടെലഗ്രാം ചാറ്റുകളും ശബ്ദരേഖകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചു. പരാതിക്കാരുടെയടക്കം മൊഴിയെടുക്കലും ക്രൈംബ്രാഞ്ച് വേഗത്തിലാക്കി. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഇരയുമായി കൂടിക്കാഴ്ച്ച നടത്തിയ മാധ്യമപ്രവര്‍ത്തകയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. രാഹുല്‍ അശ്ലീല സന്ദേശം അയച്ചുവെച്ച് ആരോപണം ഉന്നയിച്ച നടി റിനി ആന്‍ ജോര്‍ജിന്റെ മൊഴിയും ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിട്ടുണ്ട്. ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതികളുടെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണസംഘം ശ്രമം നടത്തുന്നുണ്ട്. […]

തീരുമാനം മാറ്റി; രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് പാലക്കാട് എത്തിയേക്കില്ല

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് പാലക്കാട് എത്തില്ല. ഇന്ന് പാലക്കാട് എത്തി പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനായിരുന്നു തീരുമാനം. എന്നാല്‍ നിയമസഭ കഴിഞ്ഞ് മണ്ഡലത്തില്‍ എത്തിയാല്‍ മതിയെന്ന് ഇപ്പോള്‍ ധാരണയായി. ശബരിമല അയ്യപ്പ സംഗമം ഇന്ന്; 3,500 പ്രതിനിധികള്‍ പങ്കെടുക്കും രാഹുല്‍ പാലക്കാടെത്തിയാല്‍, നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ഗൗരവത്തിലെത്തില്ലെന്നും രാഹുലിലേക്ക് വാര്‍ത്തകള്‍ ചുരുങ്ങുമെന്നും വിലയിരുത്തലുണ്ടായി. ഇതോടെയാണ് തീരുമാനം മാറ്റിയത്. ശനി,ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം.

പാലക്കാട്ടെ പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ക്ഷണമില്ല

പാലക്കാട്: പ്രൊഫഷണല്‍ കോണ്‍ഗ്രസ് മീറ്റില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് ക്ഷണമില്ല.വിവാദങ്ങള്‍ക്കിടെ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകാന്‍ ശ്രമിക്കുന്നതിനിനെയാണ് ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. വി കെ ശ്രീകണ്ഠന്‍ എം പി, ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. നിയമസഭയില്‍ ചോദ്യോത്തരവേളയല്‍ സംസാരിക്കവെ മന്ത്രി വി ശിവന്‍കുട്ടിക്ക് ദേഹാസ്വാസ്ഥ്യം യുവതികളുടെ ലൈംഗികാരോപണ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്നും പാര്‍ലമെന്റി പാര്‍ട്ടിയില്‍നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ശബരിമലയില്‍

പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശബരിമലയിലെത്തി. പുലര്‍ച്ചെ നട തുറന്നപ്പോഴുള്ള നിര്‍മാല്യം തൊഴുത്, 7.30ന്റെ ഉഷപൂജയിലും പങ്കെടുത്തു. അടൂരിലെ വീടിനടുത്തുള്ള ക്ഷേത്രത്തില്‍ നിന്ന് കെട്ട്‌നിറച്ചാണ് രാഹുല്‍ ശബരിമലയിലേയ്ക്ക് പോയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… അതേസമയം, ലൈംഗികാരോപണ വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ദിവസം നിയമസഭ സമ്മേളനത്തിന്റെ ആദ്യ ദിവസത്തില്‍ രാഹുല്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഷനിലായ രാഹുല്‍ പ്രത്യേക ബ്ലോക്കായാണ് ഇരുന്നത്. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ സഭയിലെത്തിയില്ല.