രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നടപടി കോണ്‍ഗ്രസ് സ്പീക്കറെ അറിയിച്ചു; രാഹുലിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കോണ്‍ഗ്രസ് നടപടിയെടുത്തത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സ്പീക്കറെ അറിയിച്ചു. കത്ത് നല്‍കിയാണ് ഇക്കാര്യം അറിയിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിന് പ്രത്യേക ബ്ലോക്ക് അനുവദിക്കും. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും അറിയിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ലൈംഗിക അതിക്രമ കേസിലെ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം തുടരുന്നുന്നതിനിടെയാണ് കത്ത് കൈമാറിയത്.