October 17, 2025

സര്‍ക്കാര്‍ – രാജ്ഭവന്‍ പോര്; സര്‍ക്കാര്‍ ഓണം വാരാഘോഷത്തിന് ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം: സര്‍ക്കാര്‍ – രാജ്ഭവന്‍ പോര് തുടരുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറിന് ക്ഷണമില്ല. സാധാരണഗതിയില്‍ ഓണം വാരാഘോഷങ്ങളുടെ സമാപന ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യുക ഗവര്‍ണറായിരിക്കും. തുടര്‍ന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനൊപ്പമിരുന്ന് ഗവര്‍ണറും കുടുംബവും ഘോഷയാത്ര കാണും ഇതാണ് രീതി. Also Read: രാഹുലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടുന്നത് രാഷ്ട്രീയ പ്രേരിതം; രാഹുല്‍ മാങ്കൂട്ടത്തിലിനെ അനുകൂലിച്ച് എംഎം ഹസന്‍ എന്നാല്‍ ഗവര്‍ണര്‍ക്ക് പകരം സമാപന ഘോഷയാത്ര മന്ത്രി വി ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് […]

ആരോഗ്യ മേഖലയില്‍ മികച്ച നേട്ടം; സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍

ആരോഗ്യ മേഖലയിലെ മികച്ച നേട്ടത്തിന് സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. 2023-24 വര്‍ഷം രാജ്യത്തെ ആരോഗ്യ മേഖലയില്‍ കേരളം നാലാം സ്ഥാനത്താണ്. ഇത് മികച്ച നേട്ടമാണ്.. സര്‍ക്കാരിന്റെ ഇടപെടലില്ലാതെ ഇത് സാധ്യമാകില്ലെന്നും ഇക്കാര്യത്തില്‍ എല്ലാവരും സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. Also Read; കൊച്ചിയില്‍ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയില്‍ സ്‌കൂള്‍ കരിക്കുലത്തില്‍ ഫസ്റ്റ് എയ്ഡ് പാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് ആരോഗ്യവകുപ്പിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. കേരളം പല സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്നും പ്രശംസിച്ചു. അതേസമയം സര്‍വകലാശാല […]

സെനറ്റ് ഹാളിലെ ഭാരതാംബ വിവാദം: പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല

തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണ്ണറുടെ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ നടപടിക്ക് സര്‍വ്വകലാശാല. ശ്രീ പദ്മനാഭ സ്വാമി സേവാ സമിതിക്കെതിരെയാണ് നീക്കം. നിബന്ധന ലംഘിച്ചു എന്നാണ് സര്‍കലാശാലയുടെ വിമര്‍ശനം. റദ്ദാക്കിയിട്ടും പരിപാടി തുടര്‍ന്നുവെന്ന് സര്‍വകലാശാല വിമര്‍ശിച്ചു. നിയമ പരിശോധനക്ക് ശേഷം നടപടിയുമായി മുന്നോട്ട് പോവാനാണ് സര്‍വ്വകലാശാലയുടെ തീരുമാനം. ഇന്നലെ വൈകുന്നേരമാണ് ഗവര്‍ണറുടെ പരിപാടി നടന്നത്. സ്ഥലത്ത് എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം ശക്തമായിരുന്നു. Also Read; നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തെ ചൊല്ലിയുള്ള […]

രാജ്ഭവനിലെ ചിത്രം മാറ്റില്ല; ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: ഭാരതാംബ വിവാദത്തില്‍ നിലപാടിലുറച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. സര്‍ക്കാര്‍ കടുത്ത വിമര്‍ശനം ഉന്നയിക്കുമ്പോഴും രാജ്ഭവന്‍ സെന്‍ട്രല്‍ ഹാളിലെ ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ച് നില്‍ക്കുകയാണ്. അതിനാല്‍ ഔദ്യോഗിക പരിപാടികള്‍ ഇനി രാജ്ഭവനില്‍ നടത്തണോ എന്നതില്‍ കൂടുതല്‍ ആലോചനയിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സര്‍ക്കാര്‍ നിലപാട് രാജ്ഭവനെ അറിയിക്കണമെന്ന് പ്രതിപക്ഷം അവശ്യപ്പെട്ടു. Also Read; രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് സ്വരാജ് വിജയിക്കുമെന്ന് എല്‍ഡിഎഫ് രാജ്ഭവനിലെ ചടങ്ങുകളില്‍ ഇനി എങ്ങനെ […]

കേരളത്തിലെ ലഹരി വ്യാപനം; ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബിനോട് റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. നാട്ടിലെ ലഹരി വ്യാപനത്തിന്റെ നിലവിലെ സാഹചര്യം, എടുത്ത നടപടികള്‍ എന്നിവ വിശദീകരിക്കണം. ഇതുകൂടാതെ ലഹരി തടയാന്‍ ഉള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി. ഡിജിപി സംസ്ഥാന വ്യാപക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി മുഖ്യമന്ത്രിയുമായുളള ചര്‍ച്ചക്കുശേഷം റിപ്പോര്‍ട്ട് ഗവര്‍ണര്‍ക്ക് കൈമാറും. ലഹരിക്കെതിരായ നടപടിയില്‍ മുഖ്യമന്ത്രിയുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തും. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് […]

കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം: നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍ രാജന്ദ്ര അര്‍ലെക്കര്‍

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ നവകേരളം എന്ന ലക്ഷ്യത്തിലേക്ക് മുന്നേറുകയാണെന്ന് ഗവര്‍ണര്‍ രാജന്ദ്ര വിശ്വനാഥ് അര്‍ലെക്കര്‍. പതിനഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടാണ് പുതിയ ഗവര്‍ണര്‍ അര്‍ലെക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവര്‍ണറെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മലയാളത്തില്‍ നമസ്‌കാരം എന്ന് പറഞ്ഞുകൊണ്ട് പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നുണ്ടെന്നും […]

രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്‌ററിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ടാണ് അര്‍ലെകര്‍ കേരളത്തിലെത്തിയത്. വൈകീട്ട് വിമാനത്താവളത്തിലെത്തിയ അര്‍ലെകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് […]