November 21, 2024

‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല

അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി പങ്കെടുക്കില്ല. അതിശൈത്യം കാരണം യാത്ര ഒഴിവാക്കിയെന്നാണ് വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് 12.29ന്; പ്രധാനമന്ത്രി അയോധ്യയില്‍, ഒഴുകിയെത്തി വിശ്വാസികള്‍

അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. അലങ്കരിക്കപ്പെട്ട നഗരവീഥികളിലും പാതയോരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരാളെയും ഇന്ന് പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. Also Read ;ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചടങ്ങിന്റെ മുഖ്യ യജമാനന്‍ ആയ […]

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാദിനത്തില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണം; വിചിത്രം ആവശ്യവുമായി യുപിയിലെ ഗര്‍ഭിണികള്‍

ലഖ്നോ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠാചടങ്ങുനടക്കുന്ന ജനുവരി 22-ന് ശസ്ത്രക്രിയ ചെയ്ത് തങ്ങളുടെ കുഞ്ഞുങ്ങളുടെ ജനനം നിര്‍വഹിക്കണമെന്ന് ഉത്തര്‍പ്രദേശിലെ ഗര്‍ഭിണികള്‍. ഈ ആവശ്യമുന്നയിച്ച് ഉത്തര്‍പ്രദേശിലെ നിരവധി ഗര്‍ഭിണികള്‍ ഡോക്ടര്‍മാരെ സമീപിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ രേഖാമൂലമുള്ള 14-ഓളം അപേക്ഷകള്‍ ലഭിച്ചതായും ഗണേഷ് ശങ്കര്‍ വിദ്യാര്‍ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗം മേധാവി സീമാ ദ്വിവേദി അറിയിച്ചു. കുഞ്ഞുങ്ങള്‍ക്ക് ഒരേ ലേബര്‍റൂമില്‍ ജന്മം നല്‍കണമെന്നും ആവശ്യപ്പെടുന്നുണ്ട്. Also Read ; കലോത്സവത്തില്‍ എ ഗ്രേഡ് നേടി; […]