September 8, 2024

എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആലപ്പുഴ: ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എക്സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്‍ഡ്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു. Also Read ; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത എക്സിറ്റ് പോളില്‍ […]

തൃശൂര്‍ വേണം, പകരം ലാവ് ലിന്‍ കേസ് ഒഴിവാക്കും; ഇ പി ജയരാജനോട് പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍

കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ ജയിക്കാന്‍ സഹായിച്ചാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ പി ജയരാജന്റെ കൂടിക്കാഴ്ചയ്ക്കിടെ അപ്രതീക്ഷിതമായി പ്രകാശ് ജാവദേക്കര്‍ വന്നു. അദ്ദേഹം വരുമെന്ന് ഇ പിക്ക് അറിയില്ലായിരുന്നു. ഈ ആവശ്യങ്ങള്‍ ജാവദേക്കര്‍ അവതരിപ്പിച്ചു. സുരേഷ് ഗോപിയെ എങ്ങനെയും ജയിപ്പിക്കണമെന്നായിരുന്നു ആവശ്യം. ഡല്‍ഹിയിലെ ജാവദേക്കറിന്റെ വീട്ടില്‍ വെച്ച് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്താമെന്ന് പറഞ്ഞുവെന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. Also Read ; വോട്ട് പാഴാക്കരുതെന്ന് പ്രചരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് […]

‘പത്മജ തന്തയ്ക്ക് പിറന്ന മകളോ’, മാങ്കൂട്ടത്തിലിന്റെ വിവാദ പരാമര്‍ശം തള്ളി രമേശ് ചെന്നിത്തല

ന്യൂഡല്‍ഹി: പത്മജ വേണുഗോപാലിനെതിരായ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തള്ളി രമേശ് ചെന്നിത്തല. പത്മജക്കെതിരെ രാഹുല്‍ നടത്തിയ പ്രസ്താവനയോട് യോജിപ്പില്ലെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. Also Read ; അച്ഛന്റെ പേരിലുള്ള മന്ദിരം നിര്‍മിക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് താത്പര്യമില്ല, കെ പി സി സി പ്രസിഡന്റ് പറഞ്ഞ മറുപടി – പത്മജയുടെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പദ്മജ വേണുഗോപാലിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ‘ഇപ്പോള്‍ […]

യുഡിഎഫില്‍ ഐക്യം അനിവാര്യമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടുള്ള വി എം സുധീരന്റെ പരസ്യ പ്രസ്താവനയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരസ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നാണ് എഐസിസി ജനറല്‍ സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നുവെന്നും സുധീരനെ പോലുള്ള നേതാക്കളുടെ അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫില്‍ യോജിപ്പും ഐക്യവും അനിവാര്യമാണ്. അതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അത് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. അത് അനുസരിച്ച് ഒറ്റക്കെട്ടായി പോകണം. കൂട്ടായിട്ടുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്ന രീതിയാണ് എല്ലാ കാലവും ചെയ്തിട്ടുള്ളത്. […]

മാസപ്പടി വിവാദം; നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

കൊച്ചി: മാസപ്പടി വിവാദത്തില്‍ നോട്ടീസ് അയയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തനിക്കുള്ള നോട്ടീസ് വരട്ടേയെന്നും ഇക്കാര്യത്തില്‍ നിങ്ങള്‍ വേവലാതിപ്പെടേണ്ടതില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചു. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഹൈക്കോടതിയില്‍ നിന്നും ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. Also Read; മുഖ്യമന്ത്രി […]