November 21, 2024

വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം; സ്ഥാനാര്‍ത്ഥികള്‍ അവസാന ഓട്ടത്തില്‍

തിരുവനന്തപുരം: ആവേശം നിറഞ്ഞ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാനം കുറിച്ചുകൊണ്ട് വയനാടും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം. കല്‍പ്പാത്തി രഥോത്സവം പ്രമാണിച്ച് തെരഞ്ഞെടുപ്പ് 20ാം തീയതിയിലേക്ക് മാറ്റിയതിനാല്‍ പാലക്കാട് കൊട്ടിക്കലാശം 18-നാണ് നടക്കുക. യുഡിഎഫിന്റെ കൊട്ടിക്കലാശം ആവേശമാക്കാന്‍ സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ന് വയനാട്ടില്‍ ഉണ്ടാകും. ഇന്ന് വൈകുന്നേരം മൂന്നിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പരിസരത്ത് നിന്ന് ബസ് സ്റ്റാന്‍ഡിലേക്ക് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും റോഡ് ഷോ നടത്തും. […]

പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ രാഹുല്‍ മാങ്കൂട്ടത്തിലിനും, രമ്യയ്ക്കും സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍. യുഡിഎഫിന്റെ മുതിര്‍ന്ന നേതാക്കള്‍ ബന്ധപ്പെട്ടിട്ടും അദ്ദേഹം വഴങ്ങിയില്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം കാണാന്‍ വരുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസ് തോല്‍ക്കാന്‍ പോകുന്ന സ്ഥാനാര്‍ത്ഥിയാണെന്നും എംപി ആയപ്പോള്‍ അവര്‍ കാണാന്‍ വന്നിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. Also Read; എഡിഎം നവീന്‍ ബാബുവിന്റെ മരണം ; പിപി ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല രമ്യ ഹരിദാസ് കാണാന്‍ വിളിച്ചപ്പോള്‍ […]

അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാലും ഇല്ലെങ്കിലും പ്രശ്നമില്ലെന്ന് വിഡി സതീശന്‍, വാതില്‍ അടഞ്ഞിട്ടില്ലെന്ന് സുധാകരന്‍

പാലക്കാട്: പി വി അന്‍വര്‍ എംഎല്‍എയുടെ പാലക്കാട്ടെയും ചേലക്കരയിലേയും സ്ഥാനാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. പി വി അന്‍വറിനായുള്ള വാതില്‍ അടഞ്ഞിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് കെ സുധാകരന്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തെ ന്യായീകരിച്ചപ്പോള്‍ രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചത്. അന്‍വറിന് സൗകര്യമുണ്ടെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാല്‍ മതിയെന്നും അന്‍വറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശന്‍ തുറന്നടിച്ചു. Also Read ; സംസ്ഥാനത്ത് പത്ത് വര്‍ഷത്തിനിടെ എക്‌സൈസ് പിടികൂടിയത് 544 […]