വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍
തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ താമസിക്കുന്ന മാനുവലാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെ ഫോളോ ചെയ്ത് പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും കുതറി ഓടിയ യുവതി താഴെ വീണ് കൈക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. Also Read ; പെരിയ ഇരട്ടക്കൊല ;വിധി […]