October 16, 2025

വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം, നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചന; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം, മുഖ്യന്ത്രിയ്ക്ക് പരാതി നല്‍കി

കൊച്ചി: വേടനെതിരെ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് വേടന്റെ കുടുംബം മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. വേടനെതിരെ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നാണ് പരാതിയിലുള്ളത്. വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമിക്കുന്നു, വേടന്റെ വാക്കുകളെ നിശബ്ദമാക്കാനാണ് ഇതിലൂടെ ശ്രമം എന്നാണ് പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണം; യുവതികളില്‍ 2 പേര്‍ കേസിനില്ലെന്ന് അറിയിച്ചു വേടന്റെ സഹോദരനാണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. കേസിനെ കുറിച്ച് സംസാരിക്കരുതെന്നാണ് നിര്‍ദേശമെന്നും തനിക്ക് നല്ല വിശ്വാസമുണ്ടെന്നും […]

കലാകാരന്‍ ജനങ്ങള്‍ക്കിടയില്‍ ജീവിച്ച് മരിക്കും: മൗനം വെടിഞ്ഞ് വേടന്‍

പത്തനംതിട്ട: പീഡന പരാതി വിവാദങ്ങള്‍ക്കിടെ മൗനം വെടിഞ്ഞ് റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി. കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല, ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് വേടന്‍ പറഞ്ഞു. കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ബലാത്സംഗ കേസില്‍ തൃക്കാക്കര പൊലീസിനു മുന്നില്‍ ചോദ്യം ചെയ്യലിനു നാളെ ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ റാപ്പര്‍ വേടന്‍ […]

റാപ്പര്‍ വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് യുവതികള്‍ കൂടി രംഗത്ത്

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ റാപ്പര്‍ വേടനെതിരെ കൂടുതല്‍ പരാതികള്‍ ഉയരുന്നു. വേടന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ചൂണ്ടികാണിച്ച് രണ്ട് യുവതികള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ രണ്ടു യുവതികളും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുമായി യുവതികള്‍ ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. ദളിത് സംഗീതത്തില്‍ ഗവേഷണം നടത്താനായി വേടനെ ഫോണില്‍ വിളിച്ച യുവതിയെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ആദ്യ പരാതി. എതിര്‍ത്തപ്പോള്‍ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പരാതിയിലുണ്ട്. Join […]

ബലാത്സംഗക്കേസ്; റാപ്പര്‍ വേടന്‍ ഒളിവില്‍, ഫോണ്‍ കസ്റ്റഡിയിലെടുത്തു

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട റാപ്പര്‍ വേടന്‍ ഒളിവില്‍. വേടനായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. തൃശ്ശൂരിലെ വീട്ടില്‍ പോലീസ് സംഘം എത്തിയെങ്കിലും വേടന്‍ ഇവിടെയുണ്ടായിരുന്നില്ല. വീട്ടില്‍ നിന്ന് ഫോണ്‍ മാത്രമാണ് പൊലീസ് കണ്ടെത്തിയത്. Also Read: ദിയകൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് മുന്‍ ജീവനക്കാരികള്‍ തട്ടിയെടുത്തത് 40 ലക്ഷത്തോളം രൂപയെന്ന് ക്രൈംബ്രാഞ്ച് കേസില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് വേടന്‍ മുന്‍കൂര്‍ ജാമ്യം തേടി വേടന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് 18ന് പരിഗണിക്കും. ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും ഇപ്പോള്‍ തെറ്റായ ആരോപണം ഉന്നയിക്കുകയാണെന്നും […]

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ച കേസ്; കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും

കൊച്ചി: എറണാകുളം കുറുപ്പംപടിയില്‍ സഹോദരിമാരെ പീഡിപ്പിച്ച കേസില്‍ കുട്ടികളുടെ അമ്മയേയും പ്രതിചേര്‍ക്കും. പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ അറിവോടെയും സമ്മതത്തോടെയുമാണെന്നാണ് പ്രതി ധനേഷ് പോലീസിന് നല്‍കിയ മൊഴി. അവസാന മൂന്ന് മാസത്തോളം പെണ്‍കുട്ടികളെ പീഡിപ്പിച്ചിരുന്നത് അമ്മ അറിഞ്ഞിരുന്നുവെന്നും ഇയാള്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ ധനേഷ് ലൈംഗിക വൈകൃതമുള്ളയാളാണെന്നും പീഡനവിവരം പുറത്ത് പറയാതിരിക്കാന്‍ കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. Also Read; സൂരജ് വധം; ഒമ്പത് പ്രതികള്‍ കുറ്റക്കാര്‍; പ്രതികളെല്ലാം സിപിഎമ്മുകാര്‍ പീഡനത്തിനിരയായ കുട്ടികളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയുടെ പകര്‍പ്പ് […]

മുകേഷിനെതിരായ പീഡന പരാതിയില്‍ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രം

കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെയുള്ള പീഡന പരാതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. എംഎല്‍എക്കെതിരെ ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇതോടെ ആലുവ സ്വദേശിയായ നടി ആരോപിച്ച കുറ്റം തെളിഞ്ഞതായും കുറ്റപത്രത്തിലുണ്ട്. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. Join with metro post; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. മുകേഷിനെതിരെയുള്ള ഡിജിറ്റല്‍ തെളിവുകളില്‍ വാട്‌സ്ആപ്പ് ചാറ്റുകളും ഇമെയില്‍ സന്ദേശങ്ങളും ഉണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടാതെ സാഹചര്യത്തെളിവുകളും […]

പത്തനംതിട്ട പീഡനക്കേസ്; അറസ്റ്റിലായത് 44 പേര്‍, പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്തു

പത്തനംതിട്ട: പത്തനംതിട്ട പീഡന കേസില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുത്ത് അടൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ്. പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായി. ഇതോടെ 44 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇനിയും 15 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതില്‍ 2 പേര്‍ വിദേശത്താണെന്നും ഇവര്‍ക്കായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അജിത ബീഗം വ്യക്തമാക്കി. Also […]

പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം

പത്തനംതിട്ട : പത്തനംതിട്ട കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ ഇതുവരെ അറസ്റ്റിലായത് 28 പേര്‍. ഇന്നും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും. നിലവില്‍ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആറുകളുടെ എണ്ണം 29 ആണ്. Also Read ; കടുവാ ഭീതിയില്‍ പുല്‍പ്പള്ളി ; വളര്‍ത്തുമൃഗത്തെ കൊന്നു, കെണിയൊരുക്കി തിരച്ചില്‍ ഊര്‍ജിതമാക്കി അധികൃതര്‍ ഇലവുംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 16 കേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 11 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പുറമെ ജില്ലയിലെ കൂടുതല്‍ പോലീസ് സ്റ്റേഷനുകളില്‍ കേസുകള്‍ […]

പത്തനംതിട്ട പീഡനം ; അന്വേഷണത്തിന് 25 അംഗ പ്രത്യേക സംഘം

പത്തനംതിട്ട : പത്തനംതിട്ടയില്‍ കായികതാരം പീഡനത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു.പത്തനംതിട്ട പീഡനക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡിഐജി അജിത ബീഗത്തിന്റെ മേല്‍നോട്ടത്തില്‍ പത്തനംതിട്ട എസ് പി, ഡിവൈഎസ്പി ഉള്‍പ്പെടെ 25 അംഗ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത്. ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെ കര്‍ശന നടപടി ആവശ്യപ്പെട്ടതോടെയാണ് അന്വേഷണമേല്‍നോട്ടം ഡിഐജിക്ക് കൈമാറിയത്. Also Read ; ഹണിറോസിന്റെ പരാതി ; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി രാഹുല്‍ ഈശ്വര്‍ പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തിലാകും അന്വേഷണ […]

കായികതാരത്തെ പീഡിപ്പിച്ച സംഭവം ; മൂന്ന് പേര്‍ കൂടി കസ്റ്റഡിയില്‍, അറസ്റ്റിലായവരുടെ എണ്ണം 20 ആയി

പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരം പീഡനത്തിനിരയായ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി കസ്‌ററഡിയിലായി. ഇന്നലെ രാത്രി ഏറെ വൈകിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പമ്പയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ ഇന്നും കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ട്.   മൂന്നു പേരെ കൂടി പിടികൂടിയതോടെ പുതിയൊരു എഫ്‌ഐആര്‍ കൂടി പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ആകെ എഫ്‌ഐആറുകളുടെ എണ്ണം എട്ടായി. അടുത്ത […]

  • 1
  • 2