രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’
ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിലും ‘പേരുമാറ്റം’. രാഷ്ട്രപതി ഭവനിലെ രണ്ട് പ്രധാനപ്പെട്ട ഹാളുകള്‍ക്കാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുതിയ പേരുകള്‍ നല്‍കിയത്. സ്ഥലനാമങ്ങള്‍ മാറ്റിയ നടപടികള്‍ക്കു പിന്നാലെയാണ് രാഷ്ട്രപതി ഭവനിലും പേരുമാറ്റം. ദര്‍ബാര്‍ ഹാളിനെ ‘ഗണതന്ത്ര മണ്ഡപ്’ എന്നും അശോക് ഹാളിനെ ‘അശോക് മണ്ഡപ്’ എന്നുമാണ് പുനര്‍നാമകരണം ചെയ്തത്. ഇന്ത്യന്‍ സാംസ്‌കാരിക മൂല്യവും ധാര്‍മികതയും ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ ഭാഗമായാണ് പേരില്‍ മാറ്റം കൊണ്ടുവന്നതെന്ന് രാഷ്ട്രപതി ഭവന്‍ പ്രസ്താവനയില്‍ അറിയിച്ചു. Also Read; യന്ത്ര തകരാര്‍ മൂലം ജിദ്ദയില്‍ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയര്‍ന്ന […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































