November 21, 2024

ടാറ്റാ കുടുംബത്തിലെ ഭീഷ്മാചാര്യര്‍ ; ഉപ്പു തൊട്ട് വിമാനം വരെ, ബിസിനസ് ലോകത്തെ അതികായന്‍ , രത്തന്‍ ടാറ്റയുടെ ജീവിതം

രത്തന്‍ ടാറ്റയെന്ന ബിസിനസ് ജീനിയസിന്റെ ടാറ്റാ ബ്രാന്‍ഡിന്റെ ഒരു ഉല്‍പന്നമെങ്കിലും ഉപയോഗിക്കാത്ത ഒരു ശരാശരി ഇന്ത്യക്കാരന്‍ പോലും ഉണ്ടാകില്ല. ഉപ്പു മുതല്‍ വിമാനം വരെ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ, രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. എന്നാല്‍ ടാറ്റാ ഗ്രൂപ്പിന്റെ സുവര്‍ണ കാലഘട്ടം രത്തന്‍ തലപ്പത്തിരുന്ന രണ്ടുപതിറ്റാണ്ട് തന്നെയായിരുന്നു. മുപ്പതോളം ലിസ്റ്റഡ് കമ്പനികള്‍, നിരവധി ഉപകമ്പനികള്‍. 30 ലക്ഷം ഡോളറിലധികം ആസ്തി, 10 ലക്ഷത്തിലധികം ജീവനക്കാര്‍. അങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട് രത്തന്റെ ടാറ്റയ്ക്ക്. […]

‘ദീര്‍ഘവീക്ഷണവും അനുകമ്പയുമുള്ള വ്യക്തിത്വമായിരുന്നു ടാറ്റയുടേത് – പ്രധാനമന്ത്രി നരേന്ദ്രമോദി ‘; ടാറ്റയെ അനുസ്മരിച്ച് രാജ്യം

ഡല്‍ഹി: രത്തന്‍ ടാറ്റയെന്ന മനുഷ്യസ്‌നേഹിയായ വ്യവസായിയുടെ വിയോഗത്തില്‍ വേദനിക്കുകയാണ് ഇന്ത്യ. രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു പ്രമുഖരും രത്തന്‍ ടാറ്റയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയ, സാമൂഹിക, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള നിരവധി പ്രമുഖരാണ് തങ്ങളുടെ വേദന സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പങ്കുവെയ്ക്കുന്നത്. കോപററേറ്റ് രംഗത്തെ വളര്‍ച്ച രാഷ്ട്ര നിര്‍മാണവുമായി കൂട്ടിച്ചേര്‍ക്കുകയും നൈതികത കൊണ്ട് അതിനെ മികച്ചതാക്കുകയും ചെയ്ത മാതൃകയായാണ് ഇന്ത്യയ്ക്ക് നഷ്ടമായതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടു. Also Read ; വ്യവസായ […]

വ്യവസായ സാമ്രാജ്യത്തിലെ അതികായന്‍ വിടവാങ്ങി ; ഔദ്യോഗിക ബഹുമതികളോടെ രാജ്യം ഇന്ന് രത്തന്‍ ടാറ്റയാക്ക് വിട നല്‍കും, സംസ്‌കാരം ഇന്ന്

മുംബൈ: നവഭാരത ശില്‍പികളിലൊരാളായ രത്തന്‍ ടാറ്റ ഇനിയില്ല. വ്യാവസായിക മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ച ആ മനുഷ്യസ്‌നേഹി മുംബൈയിലെ ബ്രീച്ച് കാന്‍സി ആശുപത്രിയില്‍ ബുധനാഴ്ച രാത്രി പതിനൊന്നേമുക്കാലോടെയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ സംസ്‌കാരം ഇന്ന് നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് രാജ്യം അദ്ദേഹത്തിന് വിട നല്‍കുകയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. രത്തന്‍ ടാറ്റയുടെ ഭൗതികദേഹം ദക്ഷിണ മുംബൈയിലെ നരിമാന്‍ പോയിന്റിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിംഗ് ആര്‍ട്സില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ പൊതുദര്‍ശനത്തിന് വെയ്ക്കും. ഉച്ചതിരിഞ്ഞ് […]

ബി.എസ്.എന്‍.എല്ലിലും ഇനി 4ജി; 15,000 കോടി രൂപയുടെ കരാറില്‍ ചേര്‍ന്ന് രത്തന്‍ടാറ്റ

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ഒരു അപ്രതീക്ഷ അടിയായിരുന്നു എയര്‍ടെലിന്റെയും ജിയോയുടേയും വര്‍ധിപ്പിച്ച റീചാര്‍ജ് പ്ലാന്‍. ബി.എസ്.എന്‍.എല്ലിലേക്ക് മാറാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും അതിനുളള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലാതിരുന്നത് പലരേയും പിന്‍തിരിപ്പിച്ചു. എന്നാലിതാ മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷയായി രത്തന്‍ടാറ്റയുടെ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസും (ടിസിഎസ്) ബിഎസ്എന്‍എല്‍ലും തമ്മില്‍ 15,000 കോടി രൂപയുടെ പുതിയ കരാറില്‍ എത്തിയിരിക്കുന്നു ഈ പദ്ധതിയിലൂടെ പ്രാധന ലക്ഷ്യം ഇന്ത്യയിലെ 1,000 ഗ്രാമങ്ങളിലേക്ക് 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ്. Also Read ; വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ […]