December 1, 2025

സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മൂലം ആളുകളുടെ ജീവന്‍ നഷ്ട്‌പ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. Also Read ; തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട… ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ […]

കോന്നി അപകടം വേദനാജനകം; റോഡിന്റെ അപാകത ആണെങ്കില്‍ അത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും: കെ ബി ഗണേഷ് കുമാര്‍

പത്തനംതിട്ട: കോന്നിയില്‍ നാല് പേരുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടം വേദനാജനകമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. അടുത്തിടെയായി അപകടങ്ങള്‍ വര്‍ധിക്കുകയാണ്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ‘കോന്നിയിലെ അപകടം വളരെ ദുഃഖകരമാണ്. ശബരിമല സീസണാണ്. നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്. കാറിലെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് എംവിഡിയുടെയും പൊലീസിന്റെയും വിലയിരുത്തല്‍. വാഹനമോടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ വണ്ടി നിര്‍ത്തിയിട്ട് ഉറങ്ങണം. വീട്ടില്‍ പോയി ഉറങ്ങാമെന്നൊന്നും കരുതരുത്. നമ്മുടെ അശ്രദ്ധ കൊണ്ടാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്. എല്ലാവരും ശ്രദ്ധിക്കണം. […]

അമ്മയേയും ഭിന്നശേഷിക്കാരിയായ മകളെയും ഇടിച്ചിട്ട് കാര്‍ ; പരിശോധനയില്‍ കണ്ടെത്തിയത് കഞ്ചാവും ഒഴിഞ്ഞ മദ്യ ഗ്ലാസും

കോഴിക്കോട്: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഭിന്നശേഷിക്കാരിയായ മകളെയും മാതാവിനെയും കാര്‍ ഇടിച്ചു തെറിപ്പിച്ചു. താമരശ്ശേരി തച്ചംപൊയില്‍ ഇടകുന്നുമ്മല്‍ സ്വദേശികളായ ഷംല അസീസ്, മകള്‍ ഇഷ അസീസ് എന്നിവരെയാണ് കാര്‍ ഇടിച്ചത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ സമീപത്തെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കാര്‍ അമിതവേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇതോടെ കാര്‍ നാട്ടുകാര്‍ തടഞ്ഞുവെച്ചു. Also Read ; ഹോങ്കോങ് സിക്‌സസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു ; ടീമിനെ റോബിന്‍ […]

ദേശീയ പാതയിലെ കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തൃശ്ശൂര്‍: തൃശൂര്‍ കൊടുങ്ങല്ലൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രകന് ദാരുണാന്ത്യം. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോര്‍ജിന്റെ മകന്‍ നിഖിലാണ് മരിച്ചത്. ശനിയാഴ്ച രാത്രിയാണ് ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷന് തെക്കുവശത്തു വെച്ച് അപകടമുണ്ടായത്. Also Read ; മദ്രസകള്‍ നിര്‍ത്തലാക്കണം, മദ്രസകള്‍ക്കുള്ള സഹായങ്ങള്‍ നിര്‍ത്തലാക്കണം ; സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലവകാശ കമ്മീഷന്റെ നിര്‍ദേശം ദേശീയ പാതയിലൂടെ ഇരുചക്രവാഹനത്തിലൂടെ പോകുംവഴിയാണ് നിഖില്‍ കുഴിയില്‍ വീഴുന്നത്. തുടര്‍ന്ന് റോഡ് നിര്‍മ്മാണ തൊഴിലാളികള്‍ […]

മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു ; 48കാരിയായ ഇന്ത്യക്കാരിയെ കാണാനില്ല

ക്വാലാലംപൂര്‍: മലേഷ്യയില്‍ തിരക്കേറിയ റോഡില്‍ അപ്രതീക്ഷിതമായി ഉണ്ടായ കുഴിയില്‍ വീണ് ഇന്ത്യക്കാരിയായ 48കാരിയെ കാണാതായി. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുടുംബാംഗങ്ങള്‍ക്കൊപ്പം മലേഷ്യയിലെ ക്വാലാലംപൂര്‍ സന്ദര്‍ശിക്കാനെത്തിയ സ്ത്രീയാണ് 26 അടിയിലധികം ആഴമുള്ള കുഴിയിലേക്ക് വീണത്.മലേഷ്യയുടെ തലസ്ഥാന നഗരത്തിലെ ഡാംഗ് വാംഗിയിലെ ജലാന്‍ ഇന്ത്യ മസ്ജിദിന് സമീപത്തെ റോഡരികിലാണ് അപകടമുണ്ടായത്. Also Read ; കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു നടപ്പാതയിലൂടെ നടന്നുവരികയായിരുന്ന സ്ത്രീ ഭൂമി കുഴിഞ്ഞ് പോയതില്‍ അകപ്പെടുകയായിരുന്നുവെന്നാണ് സംഭവത്തിന്റെ ദൃക്‌സാക്ഷികള്‍ പ്രതികരിച്ചത്. […]