റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: റോഡിലൂടെ മൊബൈലില്‍ സംസാരിച്ച് നടക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തണമെന്ന് കെ ബി ഗണേഷ് കുമാര്‍. പലരും മൊബൈലില്‍ സംസാരിച്ചാണ് റോഡിലൂടെ നടക്കുന്നത്. റോഡ് മുറിച്ചുകിടക്കുമ്പോള്‍ പോലും ഇടത്തും വലത്തും നോക്കാറില്ല. മൊബൈലില്‍ സംസാരിച്ചു നടക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. റോഡ് അപകടങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഈ വര്‍ഷം കൂടുതലാണ്. നിലവാരമില്ലാത്ത ഡ്രൈവിംഗാണ് ഇതിന് പ്രധാന കാരണം. കാല്‍നടയാത്രക്കാരുടെയും അശ്രദ്ധയും അപകടത്തിന് കാരണമാണെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. Also […]

സംസ്ഥാനത്ത് രാത്രിയും പകലും റോഡില്‍ കര്‍ശന പരിശോധന ; പനയംമ്പാടം പരിശോധന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡ് അപകടങ്ങള്‍ മൂലം ആളുകളുടെ ജീവന്‍ നഷ്ട്‌പ്പെടുന്ന സംഭവം തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തില്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള കര്‍മ്മ പരിപാടികള്‍ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് ഒരു മണിക്ക് ഓണ്‍ലൈനായിട്ടാണ് യോഗം ചേരുന്നത്. Also Read ; തബല മാന്ത്രികന്‍ അരങ്ങൊഴിഞ്ഞു; ഉസ്താദ് സാക്കിര്‍ ഹുസൈന് വിട… ജില്ലാ പോലീസ് മേധാവിമാര്‍, റെയ്ഞ്ച് ഡിഐജി- ഐജിമാരും യോഗത്തില്‍ പങ്കെടുക്കും. റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗതവകുപ്പുമായി ചേര്‍ന്ന് രാത്രിയും പകലും പരിശോധന കര്‍ശനമാക്കാന്‍ […]

പനയമ്പാടം അപകടം ; അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് കെ ബി ഗണേഷ്‌കുമാര്‍, റോഡ് വീണ്ടും പരുക്കന്‍ ആക്കുമെന്നും വാഗ്ദാനം

പാലക്കാട്: പാലക്കാട് പനയമ്പാടത്ത് നാല് കുട്ടികളുടെ ജീവനെടുത്ത അപകടത്തില്‍ റോഡിന്റെ അപകടാവസ്ഥയില്‍ അടിയന്തര പരിഷ്‌കരണം നിര്‍ദേശിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. Also Read ; ചന്ദ്രികയുടെ ഈ-പേപ്പര്‍ പരസ്യത്തില്‍ മുഖ്യമന്ത്രിയുടെ മുഖം മറച്ച നിലയില്‍; സാങ്കേതിക പ്രശ്‌നമെന്ന് വിശദീകരണം നിലവിലെ ഓട്ടോ സ്റ്റാന്‍ഡ് മറുവശത്തേക്ക് മാറ്റിയും റോഡില്‍ ഡിവൈഡര്‍ ഒരുക്കിയും സുരക്ഷകൂട്ടുമെന്ന് മന്ത്രി പറഞ്ഞു. റോഡ് നവീകരണം നടത്താന്‍ ഹൈവേ അതോറിറ്റിയോട് ആവശ്യപ്പെടുമെന്നും നിരസിച്ചാല്‍, സംസ്ഥാനം തന്നെ ചെയ്യുമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.അപകടത്തെ തുടര്‍ന്ന് […]