ചിന്നസ്വാമി സ്റ്റേഡിയം ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബെംഗളൂരു: ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ ആള്‍ക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെ അറസ്റ്റ് തടഞ്ഞ് കര്‍ണാടക ഹൈക്കോടതി. കേസ് ഇനി പരിഗണിക്കുന്നതു വരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ തടഞ്ഞുകൊണ്ടാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. കെഎസ്‌സിഎ ഭാരവാഹികള്‍ അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. കെഎസ്‌സിഎ പ്രസിഡന്റ് എ രഘുറാം ഭട്ട് അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് എസ് ആര്‍ കൃഷ്ണകുമാറിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇന്ന് രാവിലെ കെഎസ്‌സിഎ സെക്രട്ടറിയുടെയും ട്രഷററുടെയും വീട്ടില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. Also […]