November 22, 2024

ജിഎസ്ടി, റോയല്‍റ്റി ഒഴിവാക്കി; കേരളം ഉപേക്ഷിച്ചത് 741 കോടി

തിരുവനന്തപുരം : കൊല്ലം – ചെങ്കോട്ട (എന്‍എച്ച് 744), ദേശീയപാത 544ലെ അങ്കമാലി – കുണ്ടന്നൂര്‍ (എറണാകുളം ബൈപാസ്) റോഡുകളുടെ നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാരിനു ലഭിക്കേണ്ട ജിഎസ്ടി വിഹിതവും റോയല്‍റ്റിയും ഒഴിവാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. 741.36 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ വേണ്ടെന്നുവയ്ക്കുന്നത്. ഈ രണ്ട് പദ്ധതികള്‍ക്കും ഭൂമി ഏറ്റെടുക്കുന്നതിന്റെ നഷ്ടപരിഹാരത്തുകയുടെ 25% സംസ്ഥാനം നല്‍കണമെന്ന വ്യവസ്ഥ ദേശീയപാത അതോറിറ്റി ഉപേക്ഷിച്ചതിനാല്‍ വലിയ ബാധ്യത ഒഴിവാകുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി […]