November 21, 2024

തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് : എം വി ഗോവിന്ദന്‍

പാലക്കാട്: തൃശൂര്‍ പൂരം അലങ്കോലമാക്കിയത് ആര്‍എസ്എസ് ആണെന്ന വിമര്‍ശനമുയര്‍ത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പൂര വിവാദത്തില്‍ അന്വേഷണം നടക്കുകയാണെന്നും അന്വേഷണത്തിനൊടുവില്‍ ആര്‍എസ്എസ് പൂരം അലങ്കോലമാക്കിയത് പുറത്തുവരുമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. തൃശൂര്‍ പൂരം പൂര്‍ണമായി കലങ്ങിയെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. Also Read; പാലക്കാട്, ചേലക്കര യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് സന്ദര്‍ശനാനുമതി നിഷേധിച്ച് വെള്ളാപ്പള്ളി നടേശന്‍ തൃശൂര്‍ പൂരം വിഷയം ഉപതെരഞ്ഞെടുപ്പില്‍ ഒരു പ്രശ്നമായി ഉയര്‍ത്തുകയാണ് യുഡിഎഫ്. ഇതിലൂടെ വി […]

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് കൈമാറും

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് ഇന്ന് സംസ്ഥാന സര്‍ക്കാരിന് നല്‍കും. എഡിജിപിക്കെതിരായ പരാതികളില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാറിന് സമര്‍പ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് അന്തിമമാക്കാന്‍ സമയം എടുത്തതാണ് വൈകാന്‍ കാരണമെന്നാണ് ഒടുവില്‍ ലഭിച്ച വിവരം. അതേസമയം എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് നല്‍കിയ വിശദീകരണം തള്ളിക്കൊണ്ടാണ് ഡിജിപി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന വിവരം നേരത്തെ തന്നെ പുറത്തുവന്നിരുന്നു. Also Read; അഭിമുഖ വിവാദം: പിആര്‍ […]

പോലീസ് – ആര്‍എസ്എസ് അന്തര്‍ധാര : സര്‍ക്കാര്‍ ആശങ്കയകറ്റണം – നാഷണല്‍ ലീഗ്

കോഴിക്കോട് : ഉന്നത ഉദ്യോഗസ്ഥരുള്‍പ്പെടെ പോലീസിലെ ഒരു വിഭാഗത്തിന് ആര്‍എസ്എസുമായിട്ടുള്ള അടുത്ത ബന്ധം മതേതര സമൂഹത്തില്‍ വലിയ ആശങ്കയുളവാക്കിയിട്ടുണ്ടെന്നും അത് ദുരീകരിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നും നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവിച്ചു. ആര്‍എസ്എസ് നേതാക്കളുമായുള്ള എഡിജിപി അജിത്കുമാറിന്റെ രഹസ്യ കൂടിക്കാഴ്ചകള്‍ ഈ അന്തര്‍ധാരയുടെ ഭാഗമാണ്. ആര്‍എസ്എസ് പ്രതിസ്ഥാനത്തുള്ള പല പ്രമാദ കേസുകളിലും പോലീസിന്റെ ഭാഗത്തു നിന്ന് സംഭവിക്കുന്ന ഗുരുതരമായ വീഴ്ചകളും കടുത്ത ഉദാസീനതയും യാദൃശ്ചികമാണെന്ന് വിശ്വസിക്കാനാവില്ല, സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള മതേതര സമൂഹത്തെ ഇത് വളരെയധികം […]

കാട്ടുകുരങ്ങ്‌ പരാമര്‍ശത്തില്‍ പ്രതികരിച്ച് മുഹമ്മദ് റിയാസ് ; സുധാകരന്റേത് സെല്‍ഫ് ഗോളാണ്, പ്രതികരിച്ചത് കണ്ണാടി നോക്കി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മന്ത്രി പി എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് തണലില്‍ വളരുന്ന കാട്ടുകുരങ്ങന്‍ ആരാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സുധാകരന്‍ പ്രതികരിച്ചത് കണ്ണാടി നോക്കിയാണെന്നും റിയാസ് തിരിച്ചടിച്ചു. Also Read ; ‘പി ആര്‍ ഏജന്‍സി മുഖേന അഭിമുഖം നല്‍കുന്നത് സംഘപരിവാറിനെ സഹായിക്കാന്‍’; പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല ശാഖയ്ക്ക് കാവല്‍ നിന്നതായി പ്രഖ്യാപിച്ച ആളാണ് സുധാകരന്‍. വേണമെങ്കില്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞതും സുധാകരനാണ്. […]

സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാര്‍ ; എഡിജിപിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. 2 പ്രമുഖ ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തില്‍ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. Also Read ; ‘ഭാര്യയെപോലെ തന്നോടൊപ്പം ജീവിക്കണം’; അമ്മയെ ബലാത്സംഗം ചെയ്ത് മകന്‍, ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി എഡിജിപിയുടെ സുഹൃത്തായ ആര്‍എസ്എസ് […]

തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികമല്ല, രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഡാലോചനകള്‍ നടന്നു : വി എസ് സുനില്‍കുമാര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് ആവര്‍ത്തിച്ച് സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍. പൂര കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. എന്നിട്ട് 4 മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് സര്‍ക്കാരിന്റെ ഭാഗത്തു ഏതെങ്കിലും ഉണ്ടെങ്കില്‍ അത് വേഗത്തില്‍ ആവട്ടെ എന്ന് കരുതിയാണ്. എന്നാല്‍ അന്വേഷണമേ ഉണ്ടായിട്ടില്ല എന്ന റിപ്പോര്‍ട്ട് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അതേസമയം […]

‘പ്രധാനമന്ത്രിയോട് വെറുപ്പില്ല, സഹതാപം മാത്രമാണുള്ളത്, മോദിയുടെ കാഴ്ചപ്പാടുകളോട് വിയോജിക്കുന്നു’ : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയോട് വെറുപ്പില്ലെന്നും സഹതാപം മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ വാഷിങ്ടണ്‍ ഡിസിയിലെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ സംസാരിക്കുന്നതിനിടെയാണ് രാഹുലിന്റെ പ്രതികരണം.മോദിയോട് വിദ്വേഷമൊന്നുമില്ല. തന്റെ കാഴ്ചപ്പാടില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടാണ് മോദിയുടേതെന്നും അതിനോട് വിയോജിക്കുന്നുവെന്നുമാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. Also Read ; ‘പി കെ ശശിയുടെ ഭാഗത്ത് നിന്നും ഉണ്ടായത് നീച പ്രവൃത്തി’, രൂക്ഷ വിമര്‍ശനവുമായി എം വി ഗോവിന്ദന്‍ ‘നിങ്ങള്‍ ആശ്ചര്യപ്പെടും, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞാന്‍ മോദിയെ […]

എഡിജിപി കൂടിക്കാഴ്ച ; ഉചിതമായ സമയത്ത് ആര്‍എസ്എസ് നേതാക്കള്‍ പ്രതികരിക്കും, ബിജെപി മറുപടി പറയേണ്ട കാര്യം ഇല്ല : വി മുരളീധരന്‍

തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന് ആരോപിക്കുന്ന പ്രതിപക്ഷം മണ്ഡലത്തിലെ വോട്ടര്‍മാരെ അവഹേളിക്കുകയാണെന്ന് വി മുരളീധരന്‍. ഇങ്ങനെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നതിലൂടെ വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിയും തൃശൂര്‍ ജനതയെ അവഹേളിച്ചെന്നും മുരളീധരന്‍ പറഞ്ഞു. കൂടാതെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ കെ മുരളീധരന്‍ സ്വന്തം മണ്ഡലമായ വടകരയില്‍ നിന്നും പേടിച്ചോടിയെന്നും സുനില്‍ കുമാര്‍ സ്വന്തം പഞ്ചായത്തില്‍ പോലും ലീഡ് ചെയ്തില്ലെന്നും പറഞ്ഞ മുരളീധരന്‍ 620 ഇടങ്ങില്‍ യുഡിഎഫ് മൂന്നാം സ്ഥാനത്തായെന്നും കൂട്ടിച്ചേര്‍ത്തു. […]

എഡിജിപി ആര്‍എസ് നേതാവിനെ കണ്ടത് വിഡി സതീശന് വേണ്ടി, കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിയുടെ മേല്‍ ചാര്‍ത്തുകയാണ്: പിവി അന്‍വര്‍

മലപ്പുറം: ‘പുനര്‍ജനി’ കേസില്‍ കുടുങ്ങുമെന്നായപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രി പിണറായി വിജയന് മേല്‍ ആര്‍എസ്എസ് ബന്ധം ചാര്‍ത്തുകയാണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ‘പുനര്‍ജനി കേസില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിക്ക് മേല്‍ സതീശന്‍ ആര്‍എസ്എസ് ബന്ധം ആരോപിക്കുന്നത്. എഡിജിപി എം ആര്‍ ആജിത് കുമാറുമായി പ്രതിപക്ഷ നേതാവിന് ബന്ധമുണ്ട്. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടത് പ്രതിപക്ഷ നേതാവിന് വേണ്ടിയാണെന്നും’ പി വി അന്‍വര്‍ ആരോപിച്ചു. ‘അജിത് കുമാറിന് ആര്‍എസ്എസ് ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള […]

മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍

തൃശ്ശൂര്‍: ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര്‍ അജിത് കുമാര്‍- ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയത് ബിജെപി എംപിയെ ലോക്സഭയിലേക്ക് അയക്കാനുള്ള സന്ദേശം കൈമാറാനായിരുന്നെന്ന് മുന്‍ എംപിയും തൃശൂരിലെ സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ മുരളീധരന്‍. തുടക്കം അവിടെ നിന്നായിരുന്നു. കൂടാതെ സിപിഐഎം ഭരിക്കുന്ന കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തറ വാടക 2 കോടിയായി ഉയര്‍ത്തി പൂരം കലക്കാനുള്ള മറ്റൊരു ശ്രമവും നടത്തിയിരുന്നുവെന്നും കെ മുരളീധരന്‍ ആരോപിച്ചു. Also Read; ആര്‍എസ്എസ് ജനറല്‍ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, അതൊരു സ്വകാര്യസന്ദര്‍ശനം, സമ്മതിച്ച് എഡിജിപി […]