December 1, 2025

വാഹനാപകടത്തില്‍ സിപിഎം സംസ്ഥാന കമ്മിറ്റിയംഗത്തിന്റെ മകന്‍ മരിച്ചു

തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസ് രാജേന്ദ്രന്റെ മകന്‍ വാഹനാപടകത്തില്‍ മരിച്ചു. ഉള്ളൂര്‍ കൃഷ്ണനഗര്‍ പൗര്‍ണമിയില്‍ ആര്‍ എല്‍ ആദര്‍ശാണ് (36) പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. പത്തനംതിട്ട കുമ്പഴയില്‍ വച്ച് ഞായറാഴ്ച രാത്രി 9.15ഓടെയായിരുന്നു അപകടം നടന്നത്. ആദര്‍ശ് സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് എതിരെവന്ന ചരക്കുലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലിടിച്ച ശേഷം കാര്‍ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തേക്ക് ഇടിച്ചുകയറിയാണ് നിന്നത്. Also Read; തൃക്കാക്കരയില്‍ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ച് എഎസ്‌ഐയുടെ തലയ്ക്ക് പരിക്കേറ്റു അപകടത്തെ […]

ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍

കൊച്ചി: ഇടുക്കിയില്‍ അന്‍വറിന്റെ നിര്‍ണായക നീക്കം. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അന്‍വര്‍ എംഎല്‍എ. ഇടതുവിമതരെ ഒപ്പം ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മറ്റി രൂപീകരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഇടുക്കി തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു. Also Read ; ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് […]

തന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ഒന്നും ഒലിച്ചു പോയിട്ടില്ല. എടുത്ത നടപടി തിരുത്താന്‍ പാര്‍ട്ടി തയ്യാറാകുന്നില്ല : എസ് രാജേന്ദ്രന്‍

മൂന്നാര്‍:ബിജെപി പ്രവേശനം പൂര്‍ണമായി തള്ളാതെ സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍.വ്യക്തികള്‍ തമ്മിലുള്ള മത്സരത്തില്‍ തോല്‍ക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പാര്‍ട്ടിയോട് എത്ര തവണ വേണമെങ്കിലും ക്ഷമ ചോദിക്കാം, തോറ്റു കൊടുക്കാം. കുറച്ചുനാള്‍ കാത്തിരിക്കും, കാത്തിരിപ്പിന് ശേഷം തീരുമാനമെടുക്കും. പക്ഷേ അത് ബിജെപിയോ മറ്റേതെങ്കിലും പാര്‍ട്ടിയോ എന്നത് സാഹചര്യത്തിനനുസരിച്ച് തീരുമാനിക്കും. സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടും തെരഞ്ഞെടുപ്പില്‍ നിന്ന് മനപ്പൂര്‍വ്വം മാറ്റിനിര്‍ത്തി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ വേണ്ട പ്രാധാന്യം നല്‍കിയില്ല.താന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന്റെ ഗുണം പാര്‍ട്ടിക്ക് കിട്ടിയിട്ടുണ്ട്. തന്റെ കാല്‍ച്ചുവട്ടില്‍ […]