January 13, 2026

സ്വര്‍ണക്കൊള്ള; പ്രവാസി വ്യവസായിയുടെ മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രവാസി വ്യവസായുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം. ബുധനാഴ്ച വൈകുന്നേരമാണ് പന്തളം സ്വദേശിയായ പ്രവാസി വ്യവസായിയില്‍ നിന്ന് എസ്ഐടി വിശദമായ മൊഴിയെടുത്തത്. കഴിഞ്ഞ ദിവസം ഫോണ്‍ വഴി വിശദാംശങ്ങളും ചോദിച്ചിരുന്നു. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ അറിയാം പ്രവാസി വ്യവസായി കേട്ടറിഞ്ഞ കാര്യങ്ങളാണ് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടി. അതേസമയം, ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിറകില്‍ അന്താരാഷ്ട്ര പുരാവസ്തു കള്ളക്കടത്ത് സംഘമുണ്ടെന്ന് തനിക്ക് വിവരം […]

പാര്‍ലമെന്റില്‍ സ്വര്‍ണ്ണപ്പാളി വിഷയം ചര്‍ച്ചയാക്കാന്‍ യുഡിഎഫ്; നാളെ എംപിമാര്‍ പ്രതിഷേധിക്കും

ന്യൂഡല്‍ഹി: ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്. ഇത് സംബന്ധിച്ച് നാളെ രാവിലെ 10.30ന് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും. കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന ആവശ്യം. പാനൂരിലെ വടിവാള്‍ ആക്രമണം; 5 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍ ആന്റോ ആന്റണി എംപിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. കേസില്‍ ഇനിയും ഒരുപാട് വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്നും ആന്റോ ആന്റണി പറഞ്ഞു. സംസ്ഥാനത്തെ എസ്ഐടി അന്വേഷണത്തിന് തടസങ്ങളുണ്ടെന്നാണ് യുഡിഎഫ് എംപിമാര്‍ ആരോപിക്കുന്നത്. തദ്ദേശ […]

ശബരിമല സ്വര്‍ണക്കൊള്ള; എ പത്മകുമാറിനെ 2 ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറിനെ രണ്ട് ദിവസത്തേക്ക് എസ്‌ഐടിയുടെ കസ്റ്റഡിയില്‍ വിട്ടു. നാളെ വൈകിട്ട് 5 മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. പങ്കെടുക്കുന്നത് പാര്‍ട്ടി പരിപാടികളിലല്ല, പ്രചാരണം എംഎല്‍എ ആക്കാന്‍ അധ്വാനിച്ചവര്‍ക്കായി: രാഹുല്‍ മാങ്കൂട്ടത്തില്‍ കൊല്ലം വിജിലന്‍സ് കോടതിയാണ് എ പത്മകുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. തന്ത്രിമാരുടെ മൊഴിയെടുത്തതിന് പിന്നാലെയാണ് പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്. കണ്ഠര് രാജീവര്, മോഹനര് എന്നിവരില്‍ നിന്നാണ് എസ്‌ഐടി മൊഴിയെടുത്തത്.