October 16, 2025

സ്വര്‍ണം പൂശി തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ്; സംശയിച്ച് വിജിലന്‍സ്

തിരുവനന്തപുരം: സ്വര്‍ണം പൂശി തിരികെ ശബരിമലയില്‍ തിരിച്ചെത്തിയ ദ്വാരപാലക പാളികളും തകിടുകളും ഡ്യൂപ്ലിക്കേറ്റ് എന്ന് സംശയിച്ച് ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ട്. തിരിച്ചെത്തിച്ചപ്പോള്‍ തൂക്കം കുറഞ്ഞതാണ് സംശയത്തിന് കാരണം. ഹൈദരാബാദില്‍ നാഗേഷ് എന്നയാളുടെ അടുത്ത് പാളികള്‍ എത്തിച്ചതിലും ദുരൂഹത ഉണ്ടെന്ന് വിജിലന്‍സ് സംശയം പ്രകടിപ്പിച്ചു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ഒരു വരുമാനവും ഇല്ലാത്ത പോറ്റി തുടര്‍ച്ചയായി നടത്തിയ വഴിപാടുകളും ലക്ഷങ്ങളുടെ സംഭാവനയും സ്‌പോണ്‍സര്‍ഷിപ്പും വിജിലന്‍സിന് സംശയകരമുണ്ട്. ശബരിമല സ്വര്‍ണ കവര്‍ച്ച […]

സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങളില്‍ തിളക്കമുള്ളവരെ മലിനപ്പെടുത്തുന്നു, നടന്മാരുടെ വീട്ടിലെ റെയ്ഡ് സ്വര്‍ണപ്പാളി വിഷയം മുക്കാന്‍: സുരേഷ് ഗോപി

പാലക്കാട്: ഭൂട്ടാന്‍ വാഹനക്കടത്തില്‍ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ ഇ ഡി നടത്തിയ റെയ്ഡ് ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം മുക്കാനാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. സര്‍ക്കാരിനെ ബാധിക്കുന്ന വിഷയങ്ങള്‍ വരുമ്പോള്‍ പൊലീസിനെ ഉപയോഗിച്ച് തിളക്കമുള്ളവരെ മലിനപ്പെടുത്തുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നത് പതിവാണെന്നും സുരേഷ് ഗോപി പറഞ്ഞു. ഫിലീപ്പിന്‍സില്‍ ശക്തമായ ഭൂചലനം; 7.6 തീവ്രത, സുനാമി മുന്നറിയിപ്പ് കേന്ദ്രമന്ത്രിയായതിനാല്‍ ഒന്നും പറയുന്നില്ല, രണ്ട് സിനിമാക്കാരെ ഇതിനിടയിലേക്ക് വലിച്ചിഴക്കുന്നത് വിവാദം മുക്കാനാണോയെന്നാണ് സംശയമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പാലക്കാട് മലമ്പുഴയില്‍ കലുങ്ക് സംവാദത്തിലായിരുന്നു […]

സഭയില്‍ വാച്ച് ആന്‍ഡ് വാര്‍ഡുമാരെ മര്‍ദ്ദിച്ചതിന് മൂന്ന് എംഎല്‍എമാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിന് കടുത്ത നടപടിയുമായി സ്പീക്കര്‍. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തു. അങ്കമാലി എംഎല്‍എ റോജി എം. ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കോവളം എംഎല്‍എ എം. വിന്‍സന്റ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതായി സ്പീക്കര്‍ അറിയിച്ചത്. വാച്ച് ആന്‍ഡ് വാര്‍ഡിനെ മര്‍ദിച്ചെന്ന് ആരോപണത്തിലാണ് സസ്‌പെന്‍ഷന്‍. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്ററികാര്യ […]